തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ്;വൻ നാശനഷ്ടം

തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ 5.30 ഓടെയാണ് ചുഴലിക്കാറ്റുണ്ടായത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

അതേസമയം, നിരവധി വീടുകളുടെ ഓടുകളും ആസ്ബറ്റോസ് ഷീറ്റുകളും പറന്നു പോയി. പുത്തൂരിൻ്റെ 3 കിലോമീറ്റർ ചുറ്റളവിലാണ് കാറ്റനുഭവപ്പെട്ടത്. ഏകദേശം പതിനഞ്ച് മിനിറ്റോളം ശക്തമായ കാറ്റുവീശി.

 സുവോളജിക്കൽ പാർക്കിനു സമീപവും വെട്ടുകാടുമാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.വെട്ടുകാട് മാത്രം 3000 നേന്ത്രവാഴകൾ ഒടിഞ്ഞുവീണു. ചില സ്ഥലങ്ങളിൽ റോഡുകളിലേക്ക് മരം വീണത് ഗതാഗതത്തിന് തടസമുണ്ടാക്കി. തഹസിൽദാരുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കൽ ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News