ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഇന്ന്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍,നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുമ്ര, സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാകും ട്വന്റി 20യിലെ റെക്കോര്‍ഡും ഫോമും ശാരീരികക്ഷമതയും കണക്കിലെടുത്ത് ലോകകപ്പ് ടീമിലെത്തുമെന്ന് ഉറപ്പുള്ളവര്‍. ഈ എട്ട് പേര്‍ക്ക് പുറമേ മൂന്ന് റിസര്‍വ്വ് താരങ്ങള്‍ അടക്കം 10 പേരെ കൂടിയാണ് കണ്ടെത്തേണ്ടത്.

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും പ്രതീക്ഷയുണ്ട്. ശാരീരികക്ഷമതയുടെ കാര്യത്തില്‍ ആശങ്കയില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും അവസരം ഉറപ്പാണ്. ഫാസ്റ്റ് ബൗളിംഗ് ഡിപാര്‍ട്മെന്റില്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് ഷമി, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ടി നടരാജന്‍, ചേതന്‍ സക്കരിയ എന്നിവരാണ് പരിഗണനയില്‍. നാല് പേസര്‍മാര്‍ എങ്കിലും അന്തിമ പതിനഞ്ചില്‍ എത്തിയേക്കും.

യു എ ഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പ് തുടങ്ങുക. ഇന്ന് കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായുളള ചര്‍ച്ചയ്ക്ക് ശേഷം സെലക്ടര്‍മാര്‍ മുംബൈയിലാകും ടീമിനെ പ്രഖ്യാപിക്കുക. ബൗളര്‍മാരുടെ കാര്യത്തിലാണ് വലിയ ആകാംക്ഷ നിലനില്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here