രാജ്യത്ത് 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു; വാക്‌സിൻ സ്വീകരിച്ചർ 70 കോടി

രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 70 കോടി കവിഞ്ഞു. അതേസമയം, സ്പുട്ണിക് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയ പരിധി മൂന്ന് ആഴ്ചയാണെന്ന് റെഡ്ഢിസ് ലബോറട്ടറി അറിയിച്ചു.

സ്പുട്ണിക് വി വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർ കുത്തിവെപ്പ് നടത്തിയ അതേ ആശുപത്രിയിൽ വച്ച് തന്നെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നും റെഡ്ഢിസ് ലേബോറട്ടറി അധികൃതർ വ്യക്തമാക്കി.നാഗ്പുരിൽ 11 എംബിബിസ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

നേരത്തെ തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു . സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News