രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതർ

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 3,91,256 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്.

24 മണിക്കൂറിനിടെ 369 മരണമാണ് റിപ്പോർട്ട് ചെയ്തത് ഇതോടെ രാജ്യത്ത് ആകെ മരണം 4,41,411 ആയി. 39,114പേർ രോ​ഗ മുക്തരായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണം 70 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ വാക്സിൻ നൽകിയത് 78 ലക്ഷം പേർക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News