തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമ അമാനുടയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്

തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുടയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഗ്രാൻഡ്മാസ്റ്റർ അവാർഡ്, ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അവാർഡ്,യു ആർ എഫ് ഗ്ലോബൽ അവാർഡ് അംഗീകാരം എന്നിവ ലഭിച്ചു.

തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ടെക്‌നിക്‌ മൂവി എന്ന അംഗീകാരം യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ നിന്നും മലയാളികളുടെ കൂട്ടായ്മയിൽ ചിത്രീകരിച്ച ‘അമാനുട ‘ എന്ന സിനിമയ്ക്ക് ലഭിച്ചു. ഇന്ത്യൻ സിനിമയിൽ വളരെ വിരളം ആയി മാത്രമേ ഈ ഗണത്തിൽ ഉൾപ്പെട്ട സിനിമകൾ റിലീസിനു വന്നിട്ടുള്ളൂ. തമിഴിൽ ഇത് ആദ്യമായും.

2021 ജനുവരിയിൽ ഒ റ്റി റ്റി പ്ലേറ്റ്ഫോമിലാണ് അമാനുട റിലീസിനു എത്തിയത്. ചിത്രത്തിന്റെ എഡിറ്റിംഗ്, ക്യാമറ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ എസ് എസ് ജിഷ്ണു ദേവ് ആണ്. വ്യത്യസ്തമായ അവതരണ ശൈലിയാണ് ഈ സിനിമയ്ക്ക് ഉള്ളത്.

സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഓസ്ട്രിയ മൂവി പ്രോഡക്ഷൻസിന്റെ ബാനറിൽ അരുൺ രാജ് പൂത്തണലും പ്രവിത പ്രസന്നയും ചേർന്നാണ്. ഫിലിമിന്റെ സൗണ്ട് റെക്കോർഡ് നിർവഹിച്ചിരിക്കുന്നത് മ്യൂസിക്ക ഫാക്ടറി സ്റ്റുഡിയോയിലെ വൈതീശ്വരൻ ശങ്കർ ആണ്.

നെയ്യാറ്റിൻകര, നാടുകാണി, വില്ലുകുറി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.20 ഓളം വരുന്ന പുതുമുഖങ്ങൾ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് മികച്ച അഭിപ്രായം അമാനുട സ്വന്തമാക്കിയിട്ടുണ്ട്. പൂർണമായും ബാക്ക്ഗ്രൗണ്ട് സ്കോർ, സ്പെഷ്യൽ എഫക്ട് എന്നിവ ഒഴിവാക്കി നാച്ചുറൽ ആയിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയിൽ ക്യാമറയും ഒരു കഥാപാത്രമായി എത്തുന്നു എന്നുള്ളതാണ് ഫൗണ്ട് ഫുട്ടേജ് ഫിലിമിന്റെ സവിശേഷത. അമാനുട എന്ന പേര് നൽകിയിരിക്കുന്ന , സിനിമയുടെ പേര് പോലെ തന്നെ സിനിമാപ്രേക്ഷകർക് തീർച്ചയായും പുതിയ അനുഭവം ആയിരിക്കും ഈ ചിത്രം .മറ്റു സിനിമകളിലേതു പോലെ സ്പെഷ്യൽ എഫക്ട് , സ്റ്റണ്ട് , പശ്ചാത്തല സംഗീതം എന്നിവയ്ക്കു ഒട്ടും പ്രാധാന്യം ഈ സിനിമയിൽ നൽകിയിട്ടില്ല.ഈ സിനിമയിൽ ദൃശ്യ – ശ്രവ്യ പരമായി ധാരാളം വ്യത്യസ്ഥതകൾ കൊണ്ട് വന്നിട്ടുണ്ട്.

പ്രേക്ഷകർ കൂടെ സിനിമയുടെ ഭാഗമായി മാറുന്ന രീതിയിലാണ് അമാനുട എന്ന ഈ ഹൊറർ സിനിമ ഒരുക്കിയിരിക്കുന്നത്.ഇത്തരത്തിലുള്ള സിനിമകൾ ഹോളിവുഡിലുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ വളരെ വിരളമാണ്.അതുകൊണ്ടു തന്നെ ഈ സിനിമ പ്രേക്ഷകർക്ക് പുത്തൻ അനുഭവം നൽകും എന്നത് തീർച്ച.

പശ്ചാത്തല സംഗീതം ഇല്ലാത്തതു കൊണ്ട് തന്നെ ഈ സിനിമയിൽ റിയൽ സൗണ്ടിനു പ്രാധാന്യം നൽകിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News