കൊവിഡ് വ്യാപനം: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും

കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തില്‍ കൊവിഡ് കൂടിയതിനെ തുടര്‍ന്നാണ് നടപടി. 149 കൊവിഡ് ബാധിതരാണ് തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇവിടെ ഉള്ളത്. ഇതുവരെ 227 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 107 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതല്‍ മേഖലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. സംസ്ഥാനത്ത് നിലനിന്നിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകനയോ?ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News