ആടുകളിൽ നിന്ന് നിപ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

ആടുകളിൽ നിന്ന് മനുഷ്യരിലേക്ക് നിപ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ കെ കെ ബേബി.കാട്ടുപന്നികളിൽ നിന്നും വൈറസ് നേരിട്ട് പകരാനും സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.

വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പന്നികളിൽ നിന്ന് സാംപിൾ ശേഖരിക്കും.ആടുകളുടെ പരിശോധന ഫലം മൂന്ന് ദിവസത്തിനകം വരുമെന്നും കെ.കെ.ബേബി അറിയിച്ചു. നിപ ബാധിച്ച് മരിച്ച മുഹമ്മദ്‌ ഹാഷിമിന്റെ വീടിന്‌ ഒരു കിലോമീറ്റർ ചുറ്റളവിലെ വീട്‌, ആട് ഫാമുകളിൽ നിന്നായി 20 സാമ്പിലുകളാണ് മൃഗസംക്ഷണ വകുപ്പ് ശേഖരിച്ചത്.

അതേസമയം, സംസ്ഥാനത്ത് നിപ രോഗലക്ഷണമുണ്ടായിരുന്ന 20 പേരുടെ ഫലവും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇനി അറിയാനുള്ളത് 21 പേരുടെ പരിശോധനാഫലമാണ്. ഇതുവരെ പരിശോധിച്ച 30 പേരുടെയും ഫലങ്ങള്‍ നെഗറ്റീവായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നുള്ള എന്‍ ഐ വി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോടെത്തും. വീടുകള്‍ കയറിയുള്ള വിവരശേഖരണം ഫലപ്രദമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News