അക്ഷയ് കുമാറിന്റെ മാതാവ് അന്തരിച്ചു

ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ മാതാവ് അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ബുധനാഴ്ച്ച രാവിലെയാണ് അരുണ ഭാട്ടിയ അന്തരിച്ചത്. അക്ഷയ് കുമാർ തന്നെയാണ് മാതാവിന്റെ മരണ വാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.

‘അമ്മയായിരുന്നു എന്റെ ശക്തി. അതിനാൽ തന്നെ ഇന്ന് ഞാൻ സഹിക്കാനാവാത്ത വേദനയിലാണ്. എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകത്തോട് സമാധാനത്തോടെ വിട പറഞ്ഞു. എന്റെ പിതാവുമായി മറ്റൊരു ലോകത്ത് അവർ വീണ്ടും ഒത്തുചേരും. ഈ വേദനയിൽ നിങ്ങളുടെ പ്രാർത്ഥനകളെ ഞാൻ ബഹുമാനിക്കുന്നു. ഓം ശാന്തി.’ – അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

അക്ഷയ്കുമാർ തന്റെ പുതിയ ചിത്രമായ സിണ്ട്രല്ലയുടെ ചിത്രീകരണത്തിനായി ബ്രിട്ടണിലായിരുന്നു. മാതാവിന്റെ ആരോഗ്യ നില വഷളായതോടെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അരുണ ഭാട്ടിയയുടെ വിയോഗത്തിൽ ബോളിവുഡ് താരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News