പിറന്നാൾ ദിനത്തിൽ ഇത്തവണയും മുഖം കാണിച്ച് അല്ലി

നടൻ പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയയുടെയും മകൾ അലംകൃതക്ക് ഇന്ന് ജന്മദിനം. പുസ്‌തകങ്ങളോടുള്ള നിന്റെ സ്‌നേഹവും അനുകമ്പയും വളരട്ടെ എന്നാണ് പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. എല്ലായ്പ്പോഴും ജിജ്ഞാസയോടെ തുടരട്ടെ. എപ്പോഴും വലിയ സ്വപ്‌നങ്ങൾ കാണട്ടെയെന്നും പൃഥ്വി പറഞ്ഞു. പൃഥ്വിരാജിന്റെ വാക്കുകൾ- പിറന്നാൾ ആശംസകൾ. നീയെന്ന ചെറിയ വ്യക്തിയിൽ ഞാനും അമ്മയും ഇന്ന് അഭിമാനിക്കുന്നു. ലോകത്തോടുള്ള നിന്റെ അനുകമ്പയും പുസ്‌തകങ്ങളോടുള്ള നിന്റെ ഇഷ്ടവും വളരട്ടെ. എല്ലായ്പ്പോഴും ജിജ്ഞാസയോടെ തുടരട്ടെ. എപ്പോഴും വലിയ സ്വപ്‌നങ്ങൾ കാണട്ടെ. ഞങ്ങളുടെ വലിയ സന്തോഷവും നേട്ടവും നീയാണ്.

മകൾ അല്ലിയുടെ ചിത്രങ്ങളും എഴുത്തുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും താരം മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല. വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന അല്ലിയുടെ ഫോട്ടോ പങ്കുവച്ചാണ് ജന്മദിനാശംസകൾ നേർന്നിർക്കുന്നത്. അതേസമയം മാതൃദിനത്തിൽ സുപ്രിയയും അല്ലിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ് മാതൃദിന ആശംസകൾ നേർന്നിരുന്നു. അല്ലിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് നിനക്ക് ഇഷടമല്ലെന്ന് അറിയാം. ഇന്നീ ദിവസം ഇതിലും മികച്ച ഒരു ചിത്രമില്ല എന്നായിരുന്നു താരം കുറിച്ചത്.

പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. എന്നാൽ പലപ്പോഴും അല്ലിയുടെ മുഖം വ്യക്തമാക്കാതെയുള്ള ചിത്രങ്ങളാണ് ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നത്.

ചെറിയ ശരീരത്തിൽ വലിയ മനസുള്ളവളാണ് അല്ലിയെന്നാണ് സുപ്രിയ കുറിപ്പിൽ പറയുന്നത്. അവളിലെ നന്മ എല്ലാവരിലേക്കും വ്യാപിക്കട്ടെ എന്നും സുപ്രിയ ആശംസിക്കുന്നു.

“ഏഴ് വർഷം മുമ്പ് നീയാൽ ദാദയും മമ്മയും അനുഗ്രഹിക്കപ്പെട്ടത് ഇന്നലെയാണെന്നത് പോലെ തോന്നുന്നു. ഈ കൊച്ചു ശരീരത്തിൽ വലിയ ഹൃദയമുള്ളവൾ അവളുടെ സ്നേഹവും അനുകമ്പയും കൊണ്ട് ഞങ്ങളെ നിലനിർത്തുമെന്നും ഓരോ ദിവസവും അവളുടെ ദയയിലൂടെ നമ്മെ ഓരോന്ന് പഠിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. നല്ലവരായിരിക്കുകയും നന്മ ചെയ്യുന്നതും ഒരു അപൂർവ ഗുണമായി മാറുന്ന ഈ ലോകത്ത്, ദൈവം അത് നൽകി നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ നന്മ ഓരോ ദിവസവും വളരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു, അത് നിനക്ക് വാർണക്കടലാസുകൾ പറന്നു വീഴുന്നതുപോലെ പടർത്താൻ കഴിയും! നിന്നെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് സർവ്വശക്തനോട് നന്ദി പറയുന്നു, അല്ലി! ജന്മദിനാശംസകൾ നേരുന്നു പ്രിയേ!” സുപ്രിയ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News