നിപ; ആടുകളുടെ സാമ്പിൾ ശേഖരണം പൂർത്തിയായി

നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ആടുകളുടെ സാമ്പിൾ ശേഖരണം പൂർത്തിയാക്കി. കാട്ടുപന്നികളുടെ സാമ്പിൾ ഉടൻ ശേഖരിക്കാൻ തുടങ്ങും. വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പ്രവർത്തിക്കുകയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത യോഗം ചേർന്നാണ് കാട്ടുപന്നികളുടെ സാമ്പിൾ ശേഖരിക്കാൻ തീരുമാനിച്ചത്. വനം വകുപ്പിലെ വിദഗ്ദ്ധ സംഘം ചാത്തമംഗലത്തെത്തിയാണ് സാമ്പിൾ ശേഖരിക്കുക.രണ്ട് വകുപ്പുകളും ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി എ കെ ശശിന്ദ്രൻ അറിയിച്ചു.

അതേസമയം, നിപ റിപ്പോർട്ട് ചെയ്ത വീടിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ ആടുകളുടെ സാമ്പിളാണ് ശേഖരിച്ചത്. ശേഖരിച്ച മുഴുവൻ ആടുകളുടെ സാമ്പിളും ഭോപ്പാലിലെ സുരക്ഷാ ലാബിലേക്ക് അയക്കും. മൂന്ന് ദിവസത്തിനകം റിസൾട്ട് വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ കെ കെ ബേബി പറഞ്ഞു. ആടുകളിൽ നിന്ന് മനുഷ്യരിലേക്ക് നിപ പകരില്ലെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here