കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുകയാണെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

ഹർജിക്കാരൻ ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ജീവനക്കാരനാണെന്നും തിരിമറി നടത്തിയതിന് ഇയാൾക്കെതിരെ കേസ് ഉള്ളതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേസമയം, ബാങ്കിൽ നിന്നും പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് ഹർജിക്ക് കാരണമെന്നും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന് തെളിവില്ലെന്നും സർക്കാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News