ദുബൈയിലെ ആസ്കോ ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ. ബിസിനസ് രംഗത്തെയും ജീവ കാരുണ്യ മേഖലകളിലെയും മികവ് പരിഗണിച്ചാണ് കോഴിക്കോട് സ്വദേശി അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് ഗോൾഡൻ വിസ ലഭിച്ചത്.
ദുബൈ ജാഫ്‌ലിയയിലെ ജി ഡി ആർ എഫ് എ ആസ്ഥാനത്തു നടന്ന ചടങ്ങിൽ അബ്ദുൽ അസീസ്
ഗോൾഡൻ വിസ ഏറ്റുവാങ്ങി. ദുബൈ എമിഗ്രേഷൻ ഉദ്യാഗസ്ഥരാണ് അബ്ദുൽ അസീസിന് വിസ കൈമാറിയത്.
യു എ ഇ എന്ന മഹത്തായ രാജ്യത്ത് നിന്ന് ഇത്തരമൊരു ആദരവ് ലഭിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുൽ അസീസ് പറഞ്ഞു, വാണിജ്യ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ഏതൊരു സംരംഭത്തെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന സമീപനമാണ് ഇവിടുത്തെ സർക്കാരുകളുടേതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബിസിനസ് രംഗത്ത് സജീവമായി തുടരുന്ന അബ്ദുൽ അസീസ് ജീവ കാരുണ്യ രംഗങ്ങളിലും തന്റേതായ സംഭാവനകൾ നൽകുന്നു. ഗൾഫിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും വിപുലമായ റീട്ടെയിൽ, വ്യാപാര-വിതരണ ശൃംഖലയുള്ള ബിസിനസ് ഗ്രൂപ്പ് ആയ ആസ്‌കോ ഗ്ലോബലിന്റെ സാരഥിയാണ് ഇദ്ദേഹം.
ഫിലിപ്പൈന്സിലെ ഭക്ഷ്യ വ്യവസായ മേഖലയിൽ ശക്തമായ സാന്നിധ്യം ആസ്കോ ഗ്ലോബൽ ഗ്രൂപ്പിനുണ്ട്. ഇന്ത്യയിലേക്ക് ബിസിനസ് സംരംഭങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്നും അബ്ദുൽ അസീസ്അറിയിച്ചു. കേരളത്തിലെ റീട്ടെയിൽ ബിസിനസ് രംഗത്തേക്ക് മികച്ച നിക്ഷേപ പദ്ധതികളോടെയാണ് ആസ്കോ ചുവടു വെക്കുന്നത്. കേരളത്തിൽ നൂറിൽപ്പരം സൂപ്പർമാർക്കറ്റുകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും ഇത് സംബന്ധിച്ച നടപടി ക്രമങ്ങൾ ആരംഭിച്ചതായും അബ്ദുൽ അസീസ് വ്യക്തമാക്കി.
വിലക്കുറവിലും ഗുണമേന്മയിലും സംതൃപ്തി നൽകുന്ന പുത്തൻ ഷോപ്പിംഗ് അനുഭവമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അബ്ദുൽ അസീസ് ചോവഞ്ചേരി നേതൃത്വംനൽകുന്ന ആസ്‌കോ ഗ്ലോബൽ ഗ്രൂപ്പിന് റീട്ടെയിൽ, മാനുഫാക്ചറിംഗ്, ഇംപോർട്ട്, എക്സ്പോർട്ട് തുടങ്ങിയ മേഖലകളിൽ യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, തായ്‌ലാൻഡ്, ഫീലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.