12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു; ‍‍‍വരവേൽക്കാനൊരുങ്ങി ആരാധകർ

വൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടും സിനിമയൊരുങ്ങുന്നു. പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ഉറ്റു നോക്കുന്നത്.

പുതിയ സിനിമയെക്കുറിച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്.

രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.

1997 ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു. 2000 ൽ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവർത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്റെ മറ്റൊരു പ്രോജക്ട്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായതോടെ മോഹൻലാൽ ‘ബറോസി’ന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News