ആരാധകരെ ആവേശത്തിലാക്കി ഭീഷ്മവര്‍ധന്‍; ഭീഷ്മ പര്‍വ്വത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പർവ്വ’ത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിൻറെ ഒരു സംഘട്ടന രംഗത്തിൻറെ ചിത്രീകരണമാണ് പോസ്റ്ററിൽ.

‘ബിഗ് ബി’ പുറത്തിറങ്ങി 14 വർഷത്തിനുശേഷം എത്തുന്ന അമൽ നീരദ്-മമ്മൂട്ടി ചിത്രം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാൽ’ കൊവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നതിനെത്തുടർന്നാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാൻ അമൽ നീരദ് തീരുമാനിച്ചത്.

ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സുഷിൻ ശ്യാം ആണ്. എഡിറ്റിംഗ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്‍ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കർ പി ടി.

അഡീഷണൽ ഡയലോഗ്‍സ് ആർ ജെ മുരുകൻ. പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു. വസ്ത്രാലങ്കാരം സമീറ സനീഷ്. സൗണ്ട് ഡിസൈൻ തപസ് നായക്. ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ. അസോസിയേറ്റ് ഡയറക്ടർ ലിനു ആൻറണി. പബ്ലിസിറ്റി സ്റ്റിൽസ് ഷഹീൻ താഹ. പോസ്റ്റർ ഡിസൈൻ ഓൾഡ്‍മങ്ക്സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News