വായിൽ വെള്ളമൂറും; രുചിയൂറും പാകിസ്താനി ബിരിയാണി കഴിച്ചിട്ടുണ്ടോ…? ഇല്ലെങ്കിൽ ഉണ്ടാക്കിയാലോ.?

പല തരത്തിലുള്ള ബിരിയാണികൾ കഴിച്ചവരോട്, ബിരിയാണി ഇഷ്ടപ്പെടുന്നവരോട് നിങ്ങൾക്കിതാ പുതിയൊരു വിഭവം..ഒരു വെറൈറ്റി പാകിസ്താനി ബിരിയാണി.

രുചിയൂറും പാകിസ്താനി ബിരിയാണി എങ്ങനെ തയ്യാറാക്കാം;

ആവശ്യമായ സാധനങ്ങ

ചിക്കൻ 1 kg
ബസ്മതി അരി 1 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4ടി സ്പൂൺ
മുളക് പൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടി സ്പൂൺ
തൈര് – 1 കപ്പ്‌
തക്കാളി – 4
എണ്ണ /നെയ്‌ – 50gm
ഏലക്ക – 10 എണ്ണം
ഗ്രാമ്പൂ – 6
കറുവപ്പട്ട – 4
അണ്ടിപ്പരിപ്പ്
മുന്തിരി
റോസ് വാട്ടർ – 2 ടേബിൾ സ്പൂ
മല്ലിയില – 1 പിടി
ഗരംമസാലപ്പൊടി
ഉപ്പ്

ചിക്കൻ വലിയ കഷണങ്ങളായി നുറുക്കി കഴുകി വെള്ളം തോരാൻ വെക്കുക. ഇറച്ചി മയത്തിലും വേഗത്തിലും വെന്തു കിട്ടാനാണിത്. ഇതിനു ശേഷം ബാക്കി ചേരുവകൾ ചേർത്ത് ഇളക്കി യോജിപ്പിച്ച്
ഒരു ചുവടു കട്ടിയുള്ള പാനിൽ 4 ടേബിൾ സ്പൂൺ എണ്ണ/നെയ്‌ ഒഴിച്ച് ചൂടായി വരുമ്പോൾ ഇറച്ചി കഷണങ്ങൾ ഒരു സ്പൂൺ കൊണ്ട് ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക.

പിന്നെ ബാക്കി മാരിനെട് ഇതിലേക്ക് ഒഴിച്ച് ഇളക്കി ചെറിയ തീയിൽ വേകാൻ വെക്കുക. മുക്കാൽ വെന്തു കഴിഞ്ഞാൽ തക്കാളിയും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക. ചാർ ആവശ്യത്തിനു വറ്റി കഴിഞ്ഞാൽ തീ അണച്ച് വറുത്തു പൊടിച്ച മസാല പൊടി ചേർത്ത് ഇളക്കി മാറ്റി വെക്കുക.

ചോറിനു, അരിയുടെ ഇരട്ടി അളവിൽ വെള്ളം ആവശ്യത്തിനു ഉപ്പും ഗരം മസാല ചേരുവകളും ഇട്ടു തിളച്ചാൽ, അരി ചേർത്ത് 3/ 4 വേവ് കഴിഞ്ഞാൽ ഊറ്റുക. ഈ ചോറിൽ നിന്നും രണ്ടു തവി ഒരു ബൌളിൽ കോരി അതിലേക്കു സഫരോൺ ചേർത്ത് ഇളക്കി മാറ്റി വെക്കുക. ബാക്കി ചോറിൽ നെയ്‌ ചേർത്ത് പാത്രം എടുത്തു കുലുക്കി നെയ്‌ എല്ലായിടത്തും ചേർത്ത്, തുറന്നു വെക്കുക.

ചുവടു ചിക്കൻ ഗ്രാവി രണ്ടു തവി ഒഴിച്ച് അതിനു മേലെ ചോറിൽ പകുതി ഇട്ടു ഇറച്ചി ഒരു ലയർ ഇടുക. ഉള്ളി വറുത്തതിൽ ഒരു പിടിയും, രണ്ടു പച്ചമുളക് കീറിയതും, റോസ് വാട്ടർ 1 ടേബിൾ സ്പൂണും നാരങ്ങാനീരിൽ കുറച്ചും ചുറ്റിനും ഒഴിക്കുക.

ഇത് പോലെ മറ്റൊരു ലെയറും ഇടുക. ഏറ്റവും മുകളിൽ സഫ്ഫരോൺ ചേര്‍ത്ത ചോറും മല്ലിയിലയും പുതിന ഇലയും ഉള്ളി വറുത്തതും വിതറുക.
ബാക്കിയുള്ള നാരങ്ങ നീര്, റോസ് വാട്ടർ ഒക്കെ ചേര്ക്കുക. അണ്ടിപരിപ്പും മുന്തിരിയുമൊക്കെ വറുത്തു പാത്രം മൂടി, ചെറിയ തീയിൽ വേവാൻ വെക്കുക. ഇതിനു മുകളിൽ തിളച്ചവെള്ളം പാത്രതോട് കൂടി വെക്കുക. 20 മിനിറ്റ് കഴിഞ്ഞാൽ ബിരിയാണി ചെമ്പ് തുറക്കാം. ചെറു ചൂടോടെ വിളംബാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here