‘ഹരിത പിരിച്ചുവിട്ടത് അങ്ങേയറ്റം സ്ത്രീവിരുദ്ധത’ ലീഗിലെ ആദർശ ധീരന്മാർ മറുപടി പറയണമെന്ന് എ എ റഹീം

ഹരിത പിരിച്ചുവിട്ടത് അങ്ങേയറ്റം സ്ത്രീവിരുദ്ധതയെന്ന് എ എ റഹീം . ഇത്തരം പിരിച്ചുവിടലിലൂടെ സ്വതന്ത്ര അഭിപ്രായം ഇല്ലാതാക്കാൻ കഴിയില്ലെന്നും ലീഗിന്റെ നിലപാട് ആധുനിക സമൂഹത്തിന് അപമാനമെന്നും അദ്ദേഹം പറഞ്ഞു. ലീഗിൻ്റെ സ്ത്രീ വിരുദ്ധ നിലപാട് മറനീക്കി പുറത്തു വന്നിരിക്കുന്നുവെന്നും റഹീം

ഇത് ലീഗിൻ്റെ ആഭ്യന്തര കാര്യം മാത്രമല്ലെന്നും ലീഗിലെ ആദർശ ധീരന്മാർ മറുപടി പറയണം. ഹരിതയുടെ പ്രവർത്തകർ ലീഗിൽ ഉയർത്തിയത് വിപ്ളവകരമായ നീക്കമെന്നും റഹീം.

അതേസമയം വേട്ടക്കാർക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ലീഗ്. എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്നും മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണ് ഹരിതയെന്നും യോഗം ഉന്നയിച്ചു . പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.

ഹരിത നേതൃത്വം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് നേരത്തെ പിഎംഎ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല.

മാത്രമല്ല ഹരിതയ്ക്ക് മുസ്‌ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു . എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്‌ലിയ വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News