“ദയവ് ചെയ്ത് നിങ്ങൾ കുറവുകളുമായി പൊരുത്തപ്പെട്ടു ജീവിക്കരുത്”; നിര്‍മ്മല്‍ പാലാഴിക്ക് ചിലത് പറയാനുണ്ട്

ലോക ഫിസിയോ തെറാപ്പി ദിനമായ ഇന്ന് ഈ മേഖലയിലുള്ളവർക്ക് നന്ദി പറഞ്ഞ് നടൻ നിർമ്മൽ പാലാഴി. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് എത്തിച്ചത് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമാണെങ്കിൽ, കട്ടിലിൽ നിന്ന് എഴുന്നേറ്റ് നടത്തിച്ചതും ഓടിച്ചതും സ്വന്തമായി ഭക്ഷണം കഴിക്കാൻ വരെ തന്നെ പ്രാപ്തനാക്കിയത് ഫിസിയോ തെറാപ്പി രം​ഗത്തുള്ളവർ ആയിരുന്നുവെന്ന് നിർമ്മൽ പാലാഴി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദയവ് ചെയ്ത് നിങ്ങൾ കുറവുകളുമായി പൊരുത്തപ്പെട്ടു ജീവിക്കരുത് നല്ലൊരു ഫിസിയോ തൊറപ്പിസ്റ്റ്നെ കണ്ടിട്ട് നിങ്ങളുടെ പ്രശ്നം അവരോട് പറയുക അവരുണ്ടാവും നിങ്ങളുടെ കൂടെ നിങ്ങൾ പൂർണ്ണ ആരോഗ്യവാനായി നടക്കും വരെ. ഇത് പറയുന്നത് ആരെങ്കിലും പറഞ്ഞു കേട്ടിട്ടോ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും വായിച്ചു കിട്ടിയ അറിവുകൊണ്ടല്ല. തന്‍റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ആണെന്നും നിർമ്മൽ പാലാഴി കുറിച്ചു.

നിർമ്മൽ പാലാഴിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ;

” ഇന്ന് സെപ്റ്റംബർ 8 “ലോക ഫിസിയോ തെറാപ്പി ഡേ” ഈ പോസ്റ്റ് ഇന്ന് ഇട്ടില്ല എങ്കിൽ ഒരു വലിയ നന്ദി കേടാവും😍😍😍🙏🙏🙏🙏.
മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് എത്തിച്ചത് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമാണെങ്കിൽ. കട്ടിലിൽ നിന്ന് എഴുന്നേറ്റ് നടത്തിച്ചതും ഓടിച്ചതും സ്വന്തമായി ഭക്ഷണം കഴിക്കാൻവരെ എന്നെ പ്രാപ്തനാക്കിയത് ഇതാ ഇവരൊക്കെ ആയിരുന്നു.

മിംസിൽ എന്നെ നോക്കിയ ഫിസിയോ തൊറപ്പി ഹെഡ് അഷ്ക്കർ സാർ,മുബി മാഡം, പിന്നെ വീട്ടിൽ എത്തിയപ്പോൾ ദിവസവും എന്നെ വന്ന് നോക്കി അനങ്ങാതെ കിടന്ന എന്റെ കയ്യും കാലും എല്ലാം അനക്കിതന്ന് മസിലുകളെയെല്ലാം ചെറിയ അരിമണിയിൽ പെറുക്കി തുടങ്ങി ഡംബൽസ് വരെ എടുപ്പിച്ച എന്റെ ആസിദ് സാർ, പിന്നെ രക്തബന്ധത്തെക്കാൾ വലിയ ബന്ധം ചെറിയ പ്രായം മുതൽ എന്റെ കൂടെ ഉണ്ടായ പ്രിയ അനിയൻ രതീഷ് (അപ്പു), അപ്പുന്റെ ഭാര്യ എന്റെ പ്രിയഅനിയത്തി ആശ,ഇവരുടെയെല്ലാം ഫോട്ടോ ഇതിൽ പോസ്റ്റിയിട്ടുണ്ട്. അപ്പുന്റെ ക്ലിനിക്കിന്റെ വിവരങ്ങളും.

ഈ പോസ്റ്റിന്റെ പ്രാധാന്യം എന്താണെന്ന് വച്ചാൽ. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും അപകടം സംഭവിച്ചു കഴിഞ്ഞിട്ട് അതിന്റെ മുറിവൊക്കെ ഉണങ്ങി നമ്മൾ ജീവിതത്തിലേക്ക് തിരിച്ചു പോവും. അപകടത്തിന്റെ ബാക്കിപത്രം എന്ന നിലക്ക് ചില വൈകല്യങ്ങൾ ചിലപ്പോൾ നമുക്ക് ഉണ്ടായേക്കാം. ജീവിതത്തിലെ തിരക്കുകൾ കൊണ്ടോ അല്ലെങ്കിൽ മടികൊണ്ടോ അല്ലെങ്കിൽ ഹാ അതിനി അങ്ങനെതന്നെ കിടക്കട്ടെ എന്ന് കരുത്തിയിട്ടൊ നമ്മൾ ആ കുറവുകളുമായി പൊരുത്തപ്പെട്ടു ജീവിതം കൊണ്ടു പോകും.

അങ്ങനെ ഉള്ള ഒരുപാട് സുഹൃത്തുക്കൾ എന്റെ അറിവിൽ ഉണ്ട്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളു ദയവ് ചെയ്ത് നിങ്ങൾ കുറവുകളുമായി പൊരുത്തപ്പെട്ടു ജീവിക്കരുത്. നല്ലൊരു ഫിസിയോ തൊറപ്പിസ്റ്റ്നെ കണ്ടിട്ട് നിങ്ങളുടെ പ്രശ്നം അവരോട് പറയുക അവരുണ്ടാവും നിങ്ങളുടെ കൂടെ നിങ്ങൾ പൂർണ്ണ ആരോഗ്യവാനായി നടക്കും വരെ. ഇത് പറയുന്നത് ആരെങ്കിലും പറഞ്ഞു കേട്ടിട്ടോ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും വായിച്ചു ഉണ്ടാക്കി അറിവുകൊണ്ടല്ല.എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ആണ്.എല്ലാവർക്കും WORLD PHYSIOTHERAPY DAY ആശംസകൾ🙏🙏🙏”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News