” കൽത്തപ്പം” ചായയ്ക്കൊപ്പം ഒരു സൂപ്പർ നാലുമണി പലഹാരം

മലബാറിന്റ ട്രഡീഷണൽ ഐറ്റം ആണ് കൽത്തപ്പം. നല്ല ടേസ്റ്റിയും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്നതുമായ ഒന്നാണ് കൽത്തപ്പം.

മലബാറിന്‍റെ സ്വന്തം കൽത്തപ്പം തയ്യാറാക്കാം…

ചേരുവകൾ

പച്ചരി-ഒരു കപ്പ്
ചോറ്- ഒരു കപ്പ്
ചെറിയ പഴം- ഒന്ന്
ശർക്കര- 500 gm
ഉപ്പ് – ആവശ്യത്തിന്
ചെറിയ ഉള്ളി- 2 എണ്ണം
തേങ്ങാക്കൊത്ത്- ആവശ്യത്തിന്
ജീരകം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

അരി അര മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തുക. ശേഷം ശർക്കരയിൽ അരച്ചെടുക്കുക ഇതിലേക്ക് പഴം ,ചോറ്, ചെറിയ ജീരകം, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേർത്ത് മിക്‌സിയിൽ അടിച്ച് വെക്കുക. ഉപ്പും ചേർക്കുക.

ദോശ മാവിന്റെ പരുവത്തിൽ വേണം മാവ്. ഒരു മണിക്കൂർ കഴിഞ്ഞ് കുക്കറിൽ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക. എന്നിട്ട് വിസിൽ വെക്കാതെ പത്തു മിനിട്ട് ചെറു തീയിൽ വേവിക്കുക. നല്ല ടേസ്റ്റി കല്‍ത്തപ്പം റെഡി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News