നിപ പരിശോധനയില്‍ 16 സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിപ പരിശോധനയില്‍ 16 സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആശുപത്രിയിലുള്ളത് 62 പേരാണ്. 12 പേര്‍ക്ക് നിപ രോഗലക്ഷണമുണ്ട്.

265 പേരാണ് നിരീക്ഷണത്തിലുള്ളത്. എല്ലാവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ള 47 പേര്‍ മറ്റ് ജില്ലയിലുള്ളവരാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അഞ്ച് വവ്വാലുകളുടെ സാമ്പിളുകള്‍ പുനെ എന്‍ഐവിയിലേക്ക് അയക്കും. കണ്ടെയിന്മെന്റ് സോണല്ലാത്ത കോഴിക്കോട് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നാളെ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ നാടിനും സമീപ പ്രദേശങ്ങളിലുമായി 4995 വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഈ സര്‍വേയില്‍ 46 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തി.

നിപ സംശയത്തെ തുടര്‍ന്ന് 68 പേരാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ആരുടേയും ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലുകള്‍ക്ക് പുറമെ കാട്ടുപന്നിക്കളുടെ സാമ്പിളുകളും ശേഖരിച്ചു. വവ്വാലുകളുടെ അഞ്ച് ശ്രവ സാമ്ബിളുകളാണ് ശേഖരിച്ചത്. പരിശോധനക്കായി കോഴിക്കോട് മൊബൈല്‍ ലാബും സജ്ജമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News