പത്തനംതിട്ടയില്‍ 5 വയസുകാരിയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസ്: സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

പത്തനംതിട്ടയില്‍ 5 വയസുകാരിയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. നവീന്‍ എം. ഈശോ ആണ് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

അതേസമയം പത്തനംതിട്ട കുമ്പഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി സഞ്ജന ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട കുമ്പഴാ കളീക്കപ്പടിക്കല്‍ വാടകയ്ക്ക് താമസിക്കുകയിരുന്നു സഞ്ജനയും മാതാപിതാക്കളും. സമീപത്തെ വീടുകളില്‍ ജോലിക് പോകുന്ന അമ്മ കനക തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ജനറല്‍ ആശുപത്രയിലെത്തിച്ചു.

എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയെ നിരന്തരമായി രണ്ടാനച്ഛന്‍ അലക്‌സ് മര്‍ദ്ധിക്കുമെന്നാണ് അമ്മ കനക പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തീപൊള്ളലേറ്റ പാടുകളും കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News