വാക്സിനെടുക്കാത്തയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാകുമോ? ചോദ്യവുമായി ഹൈക്കോടതി

വാക്‌സിന്‍ എടുക്കാത്ത ഒരാള്‍ കൊവിഡ് പരത്തുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാവുമോ എന്ന് ഹൈക്കോടതി.

72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ ടിപിസിആര്‍ പരിശോധനാ ഫലമോ, ഒരു ഡോസ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവരെ കടകളിലും ഓഫീസുകളിലും പ്രവേശിപ്പിക്കേണ്ടെന്ന ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലിക്ക് കയറ്റുന്നില്ലന്ന പരാതിയുമായി കെ ടി ഡി സി ജീവനക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഒരാള്‍ വാക്‌സിന്‍ എടുക്കുന്നില്ലങ്കില്‍ എങ്ങനെ നിര്‍ബന്ധിക്കാനാവുമെന്നും കോടതി ആരാഞ്ഞു. വിഷയം സങ്കീര്‍ണമാണന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജി നാളെ പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here