സോഷ്യല്‍മീഡിയ വഴി ഐ.എസ് പ്രചാരണം നടത്തിയ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

സമൂഹമാധ്യമങ്ങള്‍ വഴി ഐ.എസ് ആശയ പ്രചാരണം നടത്തിയെന്ന കേസില്‍ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഡല്‍ഹി എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മലപ്പുറം സ്വദേശി അബു യാഹിയ എന്ന മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. യുഎപിഎ അടക്കം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ പ്രതികളായ മുഹമ്മദ് അമീനും, കൂട്ടുപ്രതി റഹീസ് റഷീദും, കശ്മീരിലെ വില്‍സണ്‍ കശ്മീരി എന്ന മുഹമ്മദ് വഖാര്‍ ലോണിയുമായി ചേര്‍ന്ന് ഫണ്ട് ഇടപാടുകള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മുഹമ്മദ് അമീന്‍ എന്ന പ്രതി കശ്മീരില്‍ 2020 മാര്‍ച്ചില്‍ കശ്മീരിലെത്തി ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നും ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഐ.എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ആരോപണമുണ്ട്.

ഐ.എസ് അനുകൂല പ്രചരണം നടത്തിയെന്നും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തെന്നുമാണ് കുറ്റപത്രത്തില്‍ ഉള്ളത്. ആശയപ്രചാരണത്തിനായി കൂടുതല്‍ ആള്‍ക്കാരെ റിക്രൂട്ട് ചെയ്തെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News