മമ്മൂട്ടി തന്നെ കാണുമ്പോഴെല്ലാം അബ്ദു റഹ്‌മാൻ സാഹിബിന്റെ പാട്ട് പാടാൻ പറയും എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന മുത്തശ്ശൻ

മലയാള സിനിമയിലെ ഏവരുടെയും അപ്പൂപ്പനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കരുതിയിരുന്നത് . ഒരുപാട് വൈകി സിനിമയിലെത്തിയ അദ്ദേഹം മലയാളികളുടെ മനംകവർന്ന നിരവധി മുത്തശ്ശൻ വേഷങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. ചലച്ചിത്രമേഖലയിൽ ആരെയാണ് ഇഷ്ടമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോഴൊക്കെ ഒട്ടും ആലോചിക്കാതെ പറഞ്ഞ പേര് മമ്മൂട്ടിയുടേതാണ്. ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ അനുഭവക്കുറിപ്പുകൾ പുസ്തകമായി പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടിയാണ് അവതാരിക എഴുതിയത്.അവതാരികയിൽ മമ്മൂട്ടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ വിശേഷിപ്പിച്ചത് “വിശ്വാസിയായ കമ്യുണിസ്റ് ,കമ്യുണിസ്റ് ആയ വിശ്വാസി” എന്നാണ്. പൂണൂലുപേക്ഷിക്കാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നടന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഏവർക്കും മാതൃക തന്നെയായിരുന്നു.

രാപ്പകൽ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടിയും മുത്തശ്ശനും വലിയ ചങ്ങാത്തത്തിലായി .ഷൂട്ട് കഴിയുന്ന ദിവസം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരു ഓട്ടോഗ്രാഫുമായി മമ്മൂട്ടിയുടെ അടുത്തെത്തി.”എന്റെ ഹൃദയത്തിൽ താങ്കളെ രേഖപ്പെടുത്തി കഴിഞ്ഞു.ഇനി ഞാൻ എന്തെഴുതാനാണ് എന്നെ മമ്മൂട്ടിക്ക് ഉണ്ണിക്കൃഷ്ണൻനമ്പൂതിരിയോട് പറയാനായുള്ളു ജെ ബി ജങ്ഷനിൽ അതിഥിയായെത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയോട് എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് മമ്മൂട്ടി ചോദിച്ചത് .ഒട്ടും താമസിക്കാതെ ആരാണീ ചോദ്യം ചോദിക്കുന്നത് എന്ന് രസകരമായ മറുചോദ്യം വന്നു.മമ്മൂട്ടി തന്നെ കാണുമ്പോഴെല്ലാം അബ്ദു റഹ്‌മാൻ സാഹിബിന്റെ പാട്ട് പാടാൻ പറയും എന്ന് പറഞ്ഞ് ജെ ബി ജങ്ഷനിൽ ആ പാട്ടുപാടുകയും ചെയ്തു.

കൃത്യമായ ദിനചര്യ,നല്ലതു മാത്രം ചിന്തിക്കുക ഇതാണ് തന്റെ ഉന്മേഷത്തിന്റെ രഹസ്യം എന്നാണ് അന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി ചോദ്യത്തിന് മറുപടിയായി നൽകിയത് അതിരാവിലെ അഞ്ച് മണിക്കെഴുന്നേറ്റ് ശ്ലോകങ്ങൾ ജപിക്കും.യോഗ ചെയ്യും,നന്നായി ഭക്ഷണം കഴിക്കും .വീൽ ചെയറിൽ ആകും വരെ യോഗ മുടക്കിയിരുന്നില്ല .അവസാനം വരെ ആർജവവും ഉന്മേഷവും കാത്തുസൂക്ഷിച്ചു. തൊണ്ണൂറ്റിയെട്ടാം വയസിൽ കോവിഡിനെ അതിജീവിച്ചു എന്ന സന്തോഷ വാർത്ത നൽകിയെങ്കിലും ആ സന്തോഷത്തിനു വലിയ ആയുസുണ്ടായിരുന്നില്ല.മമ്മൂട്ടിയുടെ പിറന്നാൾ ദിനമായിരുന്ന സെപ്തംബര്‍ ഏഴാം തിയതി മമ്മൂട്ടിക്ക് വരുന്ന പിറന്നാൾ ആശംസ കണ്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ഓർമിച്ച് മകൻ ഭവദാസ് എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.മമ്മൂട്ടിയെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്ന അച്ഛനെയാണ് ഭവദാസ് തന്റെ കുറിപ്പിലൂടെ വരച്ചിടുന്നത്.

ഭവദാസ് അച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കൊപ്പം

ഞങ്ങളുടെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തിൽ എല്ലായിടങ്ങളിൽ നിന്നും ആശംസകൾ ഒഴുകുന്നത് ഞാൻ കാണുമ്പോൾ, അദ്ദേഹത്തിന് അച്ഛനുമായുള്ള മഹത്തായ ബന്ധത്തെക്കുറിച്ച് ഞാൻ ഓർത്തുപോകുന്നു. രണ്ടുപേർക്കും പരസ്പരം വലിയ ബഹുമാനമായിരുന്നു. മമ്മൂട്ടി അച്ഛനെ കാണുമ്പോഴെല്ലാം മഹാനായ സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിനെക്കുറിച്ചുള്ള ഗാനം പാടിപ്പിക്കുകയും,അക്കാലങ്ങളിൽ കടന്നുപോയ പോരാട്ടങ്ങളുടെ കഥകൾ , ആസ്വദിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
‘രാപകൽ’, ‘പോക്കിരിരാജ’, ‘ലൗഡ് സ്പീക്കർ’, ‘ഒരാൾ മാത്രം’ തുടങ്ങി ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മമ്മൂട്ടിയെക്കുറിച്ച് അച്ഛന് ആയിരം നാവായിരുന്നു.അച്ഛന്റെ ന്റെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകത്തിന് ആമുഖം എഴുതാൻ മമ്മൂട്ടിയെ പ്രേരിപ്പിച്ചത് അവരുടെ ആത്മബന്ധമാണ്. ജോൺ ബ്രിട്ടാസ് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് മമ്മൂട്ടിയും അദ്ദേഹവും കൂടി അച്ഛനെ കുറിച്ചും അച്ഛന്റെ സത് പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്ന്.അച്ചന്റെ പ്രിയപ്പെട്ട നടന് 70 വയസ്സ് തികയുമ്പോൾ, അദ്ദേഹത്തിന് കൂടുതൽ വർഷങ്ങളുടെ ആരോഗ്യവും സന്തോഷവും നേരുന്നു !!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here