കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മാസം കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത്.

കോളേജുകളിൽ എത്തുന്നതിന് മുമ്പ് ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ എടുക്കേണ്ട വിദ്യാർഥികൾ വാക്‌സിനായി ആരോഗ്യ പ്രവർത്തകരെയോ ആശ പ്രവർത്തകരെയോ ബന്ധപ്പെടണം.

ഒക്‌ടോബർ 4 നാണ് കോളേജുകൾ തുറക്കുക. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് തുടങ്ങുന്നതെന്ന് മന്ത്രി. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാണ് കോളേജുകൾ തുറന്ന് പ്രവർത്തിക്കുക.

കോളേജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റർ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാർഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കും.

സമയം സംബന്ധിച്ച കാര്യങ്ങളിൽ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വർഷം ക്രമീകരിച്ച അതേ രീതിയിൽ തന്നെയായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സിൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി മറ്റന്നാൾ പ്രിൻസിപ്പൽമാരുടെ യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News