അരക്ക് താഴെ തളര്‍ന്ന നിര്‍ധന യുവതിയുടെ വിവാഹം നടത്തി സി.പി.ഐ.എം

പേശീ ക്ഷയരോഗം ബാധിച്ച് അരക്ക് താഴെ തളര്‍ന്ന നിര്‍ധന യുവതിയുടെ വിവാഹം സി പി ഐ എം നേതൃത്വത്തില്‍ നടത്തി. സി പി ഐ എം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റിയാണ് യുവതിയുടെ വിവാഹം നടത്തിയത്.പാലക്കാട് സ്വദേശി സുബ്രഹ്മണ്യന്‍ രാവിലെ 9 നും, 10 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ വെച്ച് മറ്റം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ വെച്ച് വിനീതയുടെ കഴുത്തില്‍ താലിചാര്‍ത്തി. സി പി ഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

വരനും ബന്ധുക്കളും തലേ ദിവസം തന്നെ എത്തിയിരുന്നു. വീല്‍ചെയറില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരാണ് കതിര്‍മണ്ഡപത്തിലേക്ക് വിനീതയെ ആനയിച്ചത്. വരനെയും സംഘത്തെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും, ബന്ധുക്കളുടേയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മാതാപിതാക്കള്‍ക്ക് ദക്ഷിണ നല്‍കിയ ശേഷം. താലിചാര്‍ത്തി. സി പി എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ചടങ്ങിനെത്തിയിരുന്നു.

പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാവിയില്‍ ഇത്തരം മാതൃകാ പ്രവര്‍ത്തനം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് ആര്‍ നാസര്‍ പറഞ്ഞു. സംഘാടക സമിതി കണ്‍വീനറും, ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ശ്രീ പ്രകാശ്, ചെയര്‍മാന്‍ കെ ജെ ജോയി, ആലപ്പുഴ എം പി, എ എം ആരിഫ്,കായംകുളം എം എല്‍ എ അഡ്വ.യു പ്രതിഭ, ജില്ലാ സെക്രട്ടറിയേറ്റംഗം എ മഹേന്ദ്രന്‍, ഏരിയാ സെക്രട്ടറി കെ മധുസൂദനന്‍, ഹരിദാസന്‍ നായര്‍, ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് സുനില്‍കുമാര്‍, സി സുധാകരക്കുറുപ്പ്, ഇന്ദിരാദാസ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി വിജു, പ്രസിഡന്റ് ശരത് ശിവന്‍, പി കെ എസ് മേഖലാ സെക്രട്ടറി രഘു, മഹിളാ അസോസിയേഷന്‍ മേഖലാ സെക്രട്ടറി ഭി മിത, പ്രസിഡന്റ് സുനി ബിജു, എന്നിവര്‍ പങ്കെടുത്തു.

ചെട്ടികുളങ്ങര, ഈരേഴ വടക്ക്, വിനീഷ് ഭവനത്തില്‍ വിനീതക്കാണ് സി പി എം സഹായത്താല്‍ മംഗല്യഭാഗ്യമൊരുങ്ങിയത്. ഇതിനായി ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് വഴിയും, ബാങ്ക് അക്കൗണ്ട് വഴിയും സ്വരൂപിച്ച മൂന്ന് ലക്ഷം രൂപായുടെ വിവാഹ ധനസഹായം വിനീതയുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍ ക്ക് സി പി എം മുമ്പ് നല്‍കിയിരുന്നു. വിവാഹ ആഭരണങ്ങളും, മന്ത്രകോടിയും ഇതോടൊപ്പം കൈമാറിയിരുന്നു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ശ്രീപ്രകാശ്, ആര്‍ നാസര്‍, യു പ്രതിഭ, ജില്ലാ സെക്രട്ടറിയേറ്റംഗം എ മഹേന്ദ്രന്‍, ആര്‍, ഏരിയാ സെക്രട്ടറി കെ മധുസൂധനന്‍ ഹരിദാസന്‍ നായര്‍, ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി, സെക്രട്ടറി ശ്രീ പ്രകാശ്, സംഘാടക സമിതി ചെയര്‍മാന്‍ കെ ജെ ജോയി, തെക്ക് എല്‍ സി സെക്രട്ടറി എസ് സുനില്‍കുമാര്‍, മേഖലാ സെക്രട്ടറി വിജു, പ്രസി. ശരത് ശിവന്‍, പി കെ എസ് മേഖലാ സെക്രട്ടറി രഘു, മഹിളാ മേഖലാ സെക്രട്ടറി ഭിമിത, പ്രസി.സുനി ബിജു.സി സുധാകരക്കുറുപ്പ്, യു പ്രതിഭ, ഇന്ദിരാ ദാസ്, എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News