രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന “ക്ഷണികം” എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി

നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ക്ഷണികം എന്ന മലയാള ചലച്ചിത്രം തിരുവനന്തപുരത്തും വാഗമണ്ണിലുമായി ചിത്രീകരണം പൂർത്തിയായി . സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി , സൂപ്പർസ്റ്റാർ സുരേഷ് ഗോപി , ജയസൂര്യ , ജോജു ജോർജ് ,മാല പാർവ്വതി,പ്രിയങ്ക നായർ, മുരളി ഗോപി , സന്തോഷ് ശിവൻ , ജാസി ഗിഫ്റ് ,ജുവൽ മേരി , ഐശ്വര്യ ലക്ഷ്മി , മീനൂട്ടി , സുരേഷ് കൃഷ്ണ , അഭിരാമി, ദീപ്തി സതി, GS വിജയൻ ,മധുപാൽ തുടങ്ങി അനവധി പ്രമുഖരുടെ FB/INSTAGRAM പേജിലൂടെ റിലീസ് ചെയ്തു.

സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജൂവൽ മേരി ഈ സിനിമയിൽ അവതരിപ്പിക്കുന്നത് . ഈ ചിത്രത്തിൽ രാകേഷ് എന്ന നായക കഥാപാത്രമായി പുതുമുഖ നടനായ രൂപേഷ് രാജ് അഭിനയരംഗത്ത് എത്തുന്നു. നന്ദലാൽ കൃഷ്ണമൂർത്തി , മീര നായർ ,സ്മിത അമ്പു എന്നീ മുൻനിര താരങ്ങളോടൊപ്പം രോഹിത്ത് നായർ, ഓസ്റ്റിൻ, ഹരികൃഷ്ണൻ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകുന്നു രാജീവ് രാജേന്ദ്രൻ .

ഈ ചിത്രത്തിന് വിളക്കു തെളിയിച്ചത് പ്രശസ്ത സംവിധായകനായ ടി കെ രാജീവ് കുമാർ ആണ് . പദ്മശ്രീ കെ എസ്‌ ചിത്രയും , കെ എസ് ഹരിശങ്കറും ഓരോ പാട്ടുകൾ പാടിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് Dr VT സുനിലും വരികൾ എഴുതിയിരിക്കുന്നത് Dr ഷീജ വക്കവും ആണ് . സോങ് മിക്സ് ചെയ്യുന്നത് ഹരികൃഷ്ണനും സോങ് മാസ്റ്ററിങ് ചെയ്യുന്നത് ഇന്ത്യയിലെ തന്നെ No -1 ആയ ശദാബ് റയീൻ (Mumbai) ആണ് .

പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസൺ സിൽവയാണ് . റിയൽ സ്റ്റോറി ആസ്പതമാക്കി ദീപ്തി നായറുടെ കഥയ്ക്കും തിരക്കഥയ്ക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരവിന്ദ് അനിൽ ആണ് . വില്ലിൻ സിനിമയ്ക്ക് ശേഷം 8k RAW ൽ ഇന്ത്യയിൽ ഷൂട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട് . ഈ ചിത്രത്തിന്റെ എഡിറ്റർ രാകേഷ് അശോക ആണ്‌ . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പരിമിതമായ ക്രൂവിൽ ആണ് ആർ പ്രൊഡക്ഷൻ ഫാമിലി ഇത് നിർമിച്ചിരിക്കുന്നത് .

ഈ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ അഭിലാഷ് ശ്രീകുമാരൻ നായരും പ്രൊഡക്ഷൻ കൺട്രോളർ സുനിൽ കുമാർ എ യും ആണ് . സ്റ്റിൽസ് രാമു അമ്പാടി, അസിസ്റ്റൻറ് ഡയറക്ടൾ വിഷ്ണു, ആരതി എന്നിവരാണ്. അസോസിയേറ്റ് ക്യാമറമാൻ ഈശ്വർ ഉത്തമൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദിൽ ഒള്ളൂർ ആണ്.

ഈ ചിത്രം സ്നേഹത്തിന്റെ വ്യത്യസ്ത തലങ്ങലുടെ നേർക്കാഴ്ചയുടെ ഭാവഭേദമാണ് അവതരിപ്പിക്കുന്നത് . Silverline Studios ഡബിംഗ് ചെയ്യുന്നത് ഷാജി മാധവൻ ആണ്, സിനിമ ഫൈനൽ മിക്സ് & മാസ്റ്ററിംഗ് ചെയ്യുന്നത് വിസ്മയ സ്റ്റുഡിയോയിൽ ആണ്. Di ചെയ്യുന്നത് വിസ്ത vfx Digital cinema post production company ഒക്ടോബറിൽ ഈ ചലച്ചിത്രം റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത് ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News