ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അടിമാലിയിലെ ഹോം ബേക്കര്‍ അഞ്ജുവിന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹം മുറിച്ച കേക്ക് തയാറാക്കിയത് അഞ്ജുവായിരുന്നു.
ADVERTISEMENT
മമ്മൂക്കയ്ക്ക് കേക്ക് വേണമെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നപ്പോള്‍ തന്നെ പറ്റിക്കുവാന്‍ ആരെങ്കിലും വിളിച്ചതായിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നതെന്ന് അഞ്ജു പറയുന്നു.
എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മമ്മൂക്കയുടെ മകള്‍ സുറുമി തന്നെ വിളിച്ചെന്നും സിമ്പിള്‍ ആയ ഒരു കേക്ക് മതിയെന്നും മകള്‍ സുറുമി പറഞ്ഞെന്നും അഞ്ജു പറയുന്നു. പിന്നീട് കേക്ക് ഉണ്ടാക്കി തീരുന്നതുവരെ ടെന്‍ഷന്‍ ആയിരുന്നുവെന്നും അഞ്ജു പറഞ്ഞു.
ഷോപ്പൊക്കെ പൂട്ടി വീട്ടിലെത്തി ഹോട്ട്സ്റ്റാറിൽ സാന്ത്വനം കാണാൻ തയാറെടുക്കുമ്പോഴാണ് Adimali Angaadi നിന്നും അമലിന്റെ കോൾ.
ഒരു കേക്ക് വേണം ,പെട്ടെന്നുവേണം 11 മണിക്ക് കിട്ടണം. മമ്മൂക്കയ്ക്ക് ഫാമിലിക്കൊപ്പം കട്ട് ചെയ്യാനാണ്. സമയം നോക്കിയപ്പോ രാത്രി 10 മണി.ഒരു മണിക്കൂർ കൂടിയേയുള്ളൂ.എക്സൈറ്റ് മെന്റിൽ പ്രവീണ് ചേട്ടനോട് പറഞ്ഞപ്പോൾ.”പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പിൽ നിന്നല്ലേ. പാതിരാത്രി വേറെ കിട്ടാൻ സാധ്യതയില്ലാത്തതിനാൽ നിന്നെ പറ്റിക്കാനുള്ള നമ്പറായിരിക്കും”. വേണോ വേണ്ടയൊയെന്നു സംശയിച്ചു നിന്ന് അല്പം കഴിഞ്ഞപ്പോഴേക്കും ട്രൂ കോളറിൽ അൻസാർ എന്ന നമ്പറിൽ നിന്നും ഒരു കോൾ.
ഫോണെടുത്തപ്പോൾ മോളുടെ കയ്യിൽ കൊടുക്കാം എന്ന മറുപടി. മറുതലക്കൽ മമ്മൂക്കടെ മോൾ സുറുമി. വാൻചോ കേക്ക് മതി സിംപിൾവണ്. മുകളിൽ വൈറ്റ് ഗനാഷ് മാത്രം, ചെറിയ ചോക്ലേറ്റ് ഡെക്കറേഷൻ എന്തെങ്കിലും മതി, “ഹാപ്പി ബർത്ഡേ ബാപ്പി”എന്നെഴുതണം .ഭാഗ്യം അമൽ പറഞ്ഞിരുന്നത് വാപ്പിച്ചി എന്നാണ്. മമൂക്കക്ക് കേക്ക് അതും 70ആം പിറന്നാൾ ആഘോഷിക്കാൻ ,കയ്യും കാലും വിറക്കാൻ തുടങ്ങി. നീയൊന്നടങ്ങെന്റെ അഞ്ജു എന്ന പ്രവീണ് ചേട്ടന്റെ ദേഷ്യപ്പെടലിൽ നിലത്തിറങ്ങിയെങ്കിലും നേർവസ്നെസ് മാറിയിരുന്നില്ല.
സർവ്വ ദൈവങ്ങളെയും പ്രാർത്ഥിച്ചു പടപടാന്ന് കേക്കുണ്ടാക്കി. വൈറ്റ് ഗനാഷ് മാത്രം കൊടുത്തതുകൊണ്ട് കേക്കിന് ഒരു ലുക്ക് കുറവ്. കളർ ആയ ഒരു ബർത്ത്ഡേ ടോപ്പർ വച്ചു അഡ്ജസ്റ് ചെയ്യാം എന്നു വിചാരിച്ചപ്പോ ബർത്ത്ഡേ ടോപ്പർ ഒഴികെ മറ്റെല്ലാ ടോപറുമുണ്ട്. സമയം പോകുന്നതിനാൽ അമലിന്റെ ധൃതിയിടൽ ഒരു വശത്ത്.. അവസാനം ഉണ്ടായിരുന്ന ചെറിയ ചോക്ലേറ്റ് ഡെക്കറേഷനിൽ കേക്ക് പാക്ക് ചെയ്യുമ്പോൾ അൽപ്പം കൂടി നേരത്തെ ഓർഡർ കിട്ടിയിരുന്നെങ്കിൽ എന്ന നിരാശ ബാക്കി.
എങ്കിലും ജീവിതത്തിൽ മമ്മൂക്കയെപ്പോലുള്ള മഹാനടന്റെ പിറന്നാളിന്, അതും 70ആം പിറന്നാളിന് കേക്ക് നൽകാൻ സാധിക്കുക എന്നതിൽ കവിഞ്ഞൊരു മഹാഭാഗ്യം ഒരു ഹോം ബേക്കറിനെന്തുണ്ടാവാൻ… നന്ദി അടിമാലി അങ്ങാടിക്കും അമലിനും മമ്മൂക്കാടെ മോൾക്കും. കേക്ക് കട്ട് ചെയ്യുന്നതിന്റെ പിക്ചർ കൂടി ലഭിച്ചിട്ട് സന്തോഷം പങ്കു വെക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. ദൗർഭാഗ്യവശാൽ പിക്ചർ ലഭ്യമായില്ല. Anyways happy birthday Mammookkaaaa…..ഇനിയും ഒരുപാടൊരുപാട് നാൾ മലയാളിയുടെ,ഭാരതീയരുടെ അഭിമാനമായി വിളങ്ങാൻ അങ്ങേക്കു സാധിക്കട്ടെ..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.