ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധവാൻ പുറത്ത്, അശ്വിൻ ടീമിൽ

ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ ടീമിനെയാണ് ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഓഫ് സ്പിന്നർ ആർ അശ്വിനാണ് ടീമിലെ സർപ്രൈസ് താരം. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനു ടീമിൽ ഇടം ലഭിച്ചില്ല.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു. വീഡിയോ കോൺഫറൻസ് വഴി കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുമായി സംസാരിച്ച ശേഷം സെലക്ഷൻ കമ്മിറ്റി ടീമിന്റെ ലിസ്റ്റ് പുറത്തുവിടുകയായിരുന്നു.

ഓഫ് സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. വിരാട് കോലി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ്.നേരത്തേ പ്രതീക്ഷിക്കപ്പെട്ട കളിക്കാരെല്ലാം തന്നെ സംഘത്തിലുണ്ട്.ഓപ്പണർമാരായ രോഹിത് ശർമ, കെ എൽ രാഹുൽ, മധ്യനിരയിൽ നായകൻ വിരാട് കോലി, സൂര്യകുമാർ യാദവ്, പേസർ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി,ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ, സ്പിന്നർമാരായി അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ എന്നിവരും ടീമിലുണ്ട്.

റിഷഭ് പന്തും ഇഷാൻ കിഷനുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. 15 അംഗ ടീമിന് പുറമെ മൂന്ന് റിസർവ് താരങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ശ്രേയസ് അയ്യർ, ഷാർദ്ദുൽ താക്കൂർ, ദീപക് ചഹർ എന്നിവരാണ് ടീമിലെ റിസർവ്വ് താരങ്ങൾ. മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ ഉപദേഷ്ടാവ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News