താലിബാനെതിരെ പ്രതിഷേധം; അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഓസ്‌ട്രേലിയ പിന്മാറി

അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി . താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിന്മാറ്റം. സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം.

നവംബര്‍ 27നായിരുന്നു അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരം നടക്കേണ്ടത്. ആഗോളതലത്തില്‍ വനിത ക്രിക്കറ്റ് വികസനം ഓസ്‌ട്രേലിയയെ സംബന്ധിച്ചടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹോബാര്‍ട്ടിലെ ബ്ലണ്ട്‌സ്‌റ്റോണ്‍ അരീനയില്‍ നടക്കുന്ന മത്സരവുമായി മുന്നോട്ടു പോവാനാവില്ലെ. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ള കളിയാണ്. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകളില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന് മനസ്സിലാക്കുന്നുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here