ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം; പ്രിന്‍സിപ്പാളുമാരുടെ യോഗം നാളെ

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് തുറക്കുമ്പോൾ വരുത്തേണ്ട  ക്രമീകരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച പ്രിന്‍സിപ്പാളുമാരുടെ യോഗം നാളെ നടക്കും.

ക്ലാസുകളുടെ നടത്തിപ്പ്,സമയക്രമം എന്നിവ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ആദ്യം ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ അവസാന വര്‍ഷ ക്ലാസുകളാണ് തുറക്കുക. കൂടുതല്‍ കുട്ടികളുള്ള ക്ലാസ്സുകള്‍ രണ്ടായി വിഭജിക്കാനും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുമാണ് പൊതു നിർദേശം.

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം സ്വീകരിച്ച മാനദണ്ഡങ്ങളോടെയാണ് ക്ലാസുകള്‍ ആരംഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News