നെഹ്റുവിന്‍റേയും ഇന്ദിരയുടേയും സാമ്പത്തിക നയത്തിലേയ്ക്ക് കോൺഗ്രസ് മടങ്ങിപ്പോകണം; വി എം സുധീരൻ

നെഹ്റുവിന്‍റേയും ഇന്ദിരയുടെയും സാമ്പത്തിക നയത്തിലേയ്ക്ക് കോൺഗ്രസ് മടങ്ങിപ്പോകണമെന്ന് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരൻ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു.

കേന്ദ്ര സർക്കാരിന്‍റെ ആറു ലക്ഷം കോടിയുടെ ആസ്തി വില്പന നടപടിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.റോഡ്, റെയിൽ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി ഉൽപാദനം, ട്രാൻസ്മിഷൻ ശൃംഖലകൾ, പൈപ്പ് ലൈനുകൾ, വെയർഹൗസുകൾ തുടങ്ങി രാജ്യത്തിന്റെ ആസ്തികൾ ബിജെപി സർക്കാർ വിൽക്കുകയാണെന്നും സുധീരൻ കത്തിൽ പറയുന്നു.

സാമ്പത്തിക, സാമൂഹിക മേഖലകളിൽ വിനാശകരമായ നയങ്ങളുമായാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്.രാജ്യവ്യാപകമായ പ്രചാരണങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ബിജെപി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാനും ജനങ്ങളുടെ വിശ്വാസം നേടാനും കോൺഗ്രസിന് കഴിയുമെന്നും സുധീരൻ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News