കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി ഐ എം ജനകീയ പ്രതിഷേധം

കേന്ദ്ര സർക്കാരിനെതിരെ സി പി ഐ എം സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മലബാറിലെ ആയിരത്തോളം കേന്ദ്രങ്ങളിൽ സമരം സംഘടിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന സമരത്തിൽ കേന്ദ്രത്തിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.

പൊതുമേഖലാസ്ഥാപന ഓഹരി വിൽപ്പന അവസാനിപ്പിക്കുക, വിമാനത്താവളങ്ങളുൾപ്പെടെ പൊതു ആസ്തികൾ വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം നടത്തിയ സമരത്തിൽ മലബാറിലെ ജില്ലകളിലും ശക്തമായ പ്രതിഷേധം ഉയർന്നു.

കണ്ണൂർ ജില്ലയിലെ 225 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ സി.പി.ഐ എം നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജൻ തളിപ്പറമ്പിലും കെ കെ ശൈലജ ടീച്ചർ മട്ടന്നൂരിലും ജില്ലാ സെക്രട്ടറി എം വി ജയരാജൻ മൗവ്വഞ്ചേരിയിലും ഉദ്ഘാടനം ചെയ്തു. കണ്ണൂർ നഗരത്തിൽ കേന്ദ്ര കമ്മിററിയംഗം പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.

കാസർകോട് ജില്ലയിൽ 140 കേന്ദ്രങ്ങളിലായിരുന്നു സമരം. നീലേശ്വരത്ത്കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരനും തൃക്കരിപ്പൂരിൽ ജില്ലാ സെക്രട്ടറി എം വി  ബാലകൃഷ്ണൻ മാസ്റ്ററും കാഞ്ഞങ്ങാട്ട് കെ പി സതീഷ് ചന്ദ്രനും കാസർകോട് സി എച്ച് കുഞ്ഞമ്പു എം എൽ എ യും സമരം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടും നൂറ് കണക്കിന് കേന്ദ്രങ്ങളിൽ സമരം നടന്നു. ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ഓർക്കാട്ടേരിയിലും സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാർ കോഴിക്കോട് നഗരത്തിലും ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലയിൽ 135 കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു.

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ഇരുന്നൂറോളം കേന്ദ്രങ്ങളിൽസമരം നടന്നു. കുന്നുമ്മൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.വയനാടിൽ 59 കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. കൽപ്പറ്റയിൽ ജില്ലാ സെക്രട്ടറി പി. ഗഗാറിനും, ബത്തേരിയിൽ സംസ്ഥാന കമ്മറ്റി അംഗം സി കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel