ജാസിഗിഫ്റ്റ് വീണ്ടും എത്തി മക്കളേ… ടോർച്ചർ സോങ്ങ് പാടി കസറി…

കന്നഡ സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകനായി അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രമാണ് 777 ചാർലി. മുൻപ്‌ പുറത്തിറക്കിയ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ആദ്യഗാനത്തിനും ലഭിച്ചു വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രശസ്ത മലയാളതാരങ്ങളും സംവിധായകരുമായ ജയസൂര്യ, ആസിഫ് അലി, നിമിഷ സജയൻ, രജീഷ വിജയൻ, സെന്തിൽ കൃഷ്ണ, അനു സിത്താര, സണ്ണി വെയിൻ, മെറീന മൈക്കിൾ, സുരഭി ലക്ഷ്മി, ടിനു പാപ്പച്ചൻ, മുസ്തഫ, അനിൽ ആന്റോ, ശ്രീകാന്ത്‌ കെ വിജയൻ, സൻഫീർ കെ തുടങ്ങിയവർ തങ്ങളുടെ ഒഫീഷ്യൽ‌ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനത്തിൻ്റെ റീലീസ് നിർവഹിച്ചത്. ഡിസംബർ 31 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഏകാന്തതയിൽ തളച്ചിടപ്പെട്ട, പരുക്കനായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക്‌ വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ്‌ ചിത്രം. നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർലിയെ ധർമ എത്തിക്കുന്നതും അതിനെ തുടർന്ന് ധർമക്ക് ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നർമ്മത്തിന്റെ മേമ്പൊടിയോടെ ഗാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ചാർലിയുടെയും ധർമയുടെയും മത്സരിച്ചുള്ള ഗംഭീര പ്രകടനം തന്നെയാണ് ഗാനരംഗത്തിന്റെ പ്രത്യേകത. ഒട്ടും നാടകീയത സൃഷ്ടിക്കാതെയുള്ള, ഇരുവരുടെയും അഭിനയമുഹൂർത്തങ്ങൾ പകർത്തിയെടുക്കുന്നതിൽ അണിയറ പ്രവർത്തകരും വിജയിച്ചിട്ടുണ്ട്.

മലയാളം, കന്നഡ, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ, അതാത് ഇൻഡസ്ട്രികളിലെ 5 പ്രമുഖരായ ഗായകരാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്.‌ മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം പകരുന്നത്‌. ജാസി ഗിഫ്റ്റാണ്‌ മലയാളത്തിൽ ‘ടോർച്ചർ ഗാനം’ പാടിയിരിക്കുന്നത്‌. കാലങ്ങൾക്കുശേഷവും മലയാളികൾ ആഘോഷിക്കുന്ന ഏതാനും ഗാനങ്ങൾ സൃഷ്ടിച്ച ജാസി ഗിഫ്റ്റ് ‌തന്റെ തനതായ ശൈലിയിൽ ഒരിടവേളയ്ക്കുശേഷം‌ ‘777 ചാർളി’യിൽ ആലപിച്ചപ്പോൾ അത്‌ ഏറെ ആസ്വാദ്യകരമായ അനുഭവമായിരുന്നു!

തമിഴിൽ ഗാനം പാടിയിരിക്കുന്നത്‌ വിജയ്‌ ചിത്രം മാസ്റ്ററിലെ ‘വാത്തി റെയ്ഡ്’ പാടിയ ഗാന ബാലചന്ദർ ആണ്. കന്നഡയിൽ ഗാനം ആലപിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച ഗായകരിലൊരാളും സംഗീതസംവിധായകനുമായ വിജയ് പ്രകാശ് ആണ്. തെലുങ്കിൽ ഗായകനും സംഗീത സംവിധായകനുമായ റാം മിരിയാലയാണ് ടോർച്ചർ സോങ് ആലപിച്ചിരിക്കുന്നത്. ഹിന്ദിയിൽ ഗാനമാലപിച്ചിരിക്കുന്നത് രാജസ്ഥാനിൽ വളരെയേറെ ജനപ്രിയനായ ഗായകൻ സ്വരൂപ് ഖാൻ ആണ്.

ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ‌ അഞ്ചു ഭാഷകളിലായി‌‌ രക്ഷിത് ഷെട്ടിയുടെ ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു‌. അവ ഏറെ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. ‌മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ‘777 ചാർളി’യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌.

പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.‌ സംഗീത ശൃംഗേരിയാണ്‌ നായികയായി അഭിനയിക്കുന്നത്‌. ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ചിത്രത്തിൽ വിനീത്‌ ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.‌‌

ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ‌ സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്‌. പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ.എസ്‌. എന്നിവർ, വിവിധ ഭാഷകളിലെ വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവർ, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News