കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽ അണിനിരന്ന് പതിനായിരങ്ങൾ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അണിനിരന്ന് പതിനായിരങ്ങൾ .കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടിയിൽ കേന്ദ്ര സർക്കാരിനെതിരെ ജനരോഷം ഇരമ്പി. തെക്കൻ മേഖലയിൽ വൻ ജനപങ്കാളിത്തമാണ് അരങ്ങേറിയത്.

കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുക, പാർലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായ അതിക്രമം ഇല്ലാതാക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്‌മക്കും വിലക്കയറ്റത്തിനുമെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സിപിഐഎമ്മി ൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ധർണ്ണ നടത്തിയത്. തിരുവനന്തപുരം ജിപി ഒ ക്ക് മുന്നിൽ നടന്ന സമരം എ വിജയരാഘവൻ ഉത്ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ 1000 കണക്കിന് സിപിഐഎം പ്രവർത്തകർ പങ്കാളികളായി.ആര്‍ എം എസിന് മുന്നിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും , വിമാനത്താവളത്തിന് മുന്നിൽ കടകംപള്ളി സുരേന്ദ്രനും , റിസർവ് ബാങ്കിന് മുന്നിൽ എം വിജയകുമാറും , ഉത്ഘാടനം ചെയ്തു.

കൊല്ലത്ത് 126 കേന്ദ്രങ്ങളിലാണ് സമരം നടന്നത്. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉത്ഘാടനം ചെയ്തു . പത്തനംതിട്ടയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ നൂറ് കണക്കിന് പേർ പങ്കാളികളായി .അടൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ഉദയഭാനു ഉത്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News