നിപയില്‍ കൂടുതല്‍ ആശ്വാസം; സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവ്

നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. വവ്വാലുകളെ പിടികൂടി പരിശോധിക്കാൻ പൂനെയിൽനിന്നുള്ള സംഘം ഇന്നെത്തും.

കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനകളുടെ ഫലമാണ് രാവിലെ പുറത്തുവന്നത്. പരിശോധിച്ച 15 പേരുടെയും ഫലം നെഗറ്റീവാണ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. കൂടുതൽ പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. നിലവിൽ മെഡിക്കൽ കോളജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേ സമയം വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്. ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലുകളെ പിടികൂടി പരിശോധിക്കാൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും കോഴിക്കോടെത്തുന്നുണ്ട്.

കാട്ടുപന്നികളുടെ സാംപിൾ ശേഖരിക്കാനായി ഡി എഫ് ഒയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ചാത്തമംഗലം മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News