രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങില്‍ സര്‍പ്രൈസായി വന്ന അതിഥികളെ കണ്ടോ?

പ്രവാസി വ്യവസായി ഡോ. ബി രവി പിള്ളയുടെ മകന്റെ വിവാഹം ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നു. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തില്‍ സിനിമാ, വ്യവസായ, സാമൂഹ്യ മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നടപ്പന്തല്‍ ഉള്‍പ്പെടെ അലങ്കരിച്ചാണ് വിവാഹം നടത്തിയത്.

രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് രവി പിള്ളയുടെ മകന്‍ ഗണേശന്‍ വിവാഹിതനായത്. ക്ഷേത്രനടയിലെ താലികെട്ട് കഴിഞ്ഞ് പൂന്താനം ഓഡിറ്റോറിയത്തിലാണ് വിവാഹ സത്കാരം ഒരുക്കിയത്. ക്ഷേത്രം മുതല്‍ പൂന്താനം ഓഡിറ്റോറിയം വരെ പുഷ്പാലങ്കാരം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പൂന്താനം ഓഡിറ്റോറിയം കാനനത്തിന്റെ മാതൃകയിലാണ് അലങ്കരിച്ചത്.

അതേസമയം, മോഹന്‍ലാല്‍ വിവാഹത്തില്‍ പങ്കെടുത്തത് ആരാധകര്‍ ആഘോഷമാക്കി. ഭാര്യ സുചിത്രയോടൊപ്പമാണ് ലാലേട്ടന്‍ വിവാഹത്തിനെത്തിയത്.

മകന്റെ വിവാഹത്തിന് മുന്‍പായി ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു. 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കിരീടമാണ് ഗുരുവായൂരപ്പന് സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടത്തിന് ഏകദേശം ഒരു കോടി രൂപയോളം വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News