നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറക്കി. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് “ലളിതം സുന്ദരം”.
സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. പ്രമോദ് മോഹനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.
വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹന്‍, രമ്യ നമ്പീശന്‍, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എഡിറ്റിംഗ് – ലിജോ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ബിനീഷ് ചന്ദ്രന്‍, ബിനു ജി, ആര്‍ട്ട് – എം ബാവ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – എ ഡി ശ്രീകുമാര്‍, പി ആര്‍ ഓ – വാഴൂര്‍ ജോസ്, എ എസ് ദിനേശ്, സ്റ്റില്‍സ് – രാഹുല്‍ എം സത്യന്‍, പ്രൊമോ സ്റ്റില്‍സ് – ഷനി ഷാക്കി, ഡിസൈന്‍ – ഓള്‍ഡ് മങ്ക്‌സ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.