ഗുരുവായൂരപ്പന് മയില്‍പ്പീലി വെച്ച  സ്വർണ്ണ കിരീടം സമര്‍പ്പിച്ച് രവി പിള്ള   

ഗുരുവായൂർ ക്ഷേത്രത്തിൽ 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം നൽകി പ്രമുഖ വ്യവസായി രവി പിള്ള. പന്തീരടി പൂജക്ക് ശേഷമാണ് കിരീടം സോപാനത്തിൽ സമർപ്പിച്ചു. കുടുംബവുമായി ഒരുമിച്ചെത്തിയാണ് കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.

വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷിൻ്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നിരുന്നു ഇതിനു മുന്നോടിയായാണ് കിരീടം സമർപ്പിച്ചത്. 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടത്തിന്‍റെ ഒത്ത നടുക്കായി മരതകക്കല്ല് പിടിപ്പിച്ചിട്ടുണ്ട്.

കിരീടത്തിന് 40 ലക്ഷത്തിലധികം രൂപയുടെ വില വരും. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ വിഗ്രഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. പന്തീരടി പൂജക്ക് ശേഷമാണ് കിരീടം സോപാനത്തിൽ സമർപ്പിച്ചത്.

മുകളിൽ മയിൽപ്പീലി കൊത്തിവച്ച കിരീടത്തിന് 7.75 ഇഞ്ച് ഉയരവും 5.75 ഇഞ്ച് വ്യാസവുമുണ്ട്. 40 ദിവസമെടുത്താണ് കിരീടം നിർമ്മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News