ത്രിപുരയിലെ അക്രമം: ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സിപിഐ എം

ത്രിപുരയിലെ അക്രമങ്ങളിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഐ എം. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാൻ അക്രമം നടത്തുകയാണെന്നും ബിജെപിയുടെ ജനാധിപത്യ വിരുദ്ധ അക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ അക്രമത്തിൽ സിപിഐ എം സംസ്ഥാന കമ്മറ്റി ഓഫീസ് ഉൾപ്പെടെ തകർത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിജെപി വ്യാപക അക്രമം സംസ്ഥാനത്തു അഴിച്ചുവിട്ടത്. സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസ്, പാർട്ടി ഓഫിസുകൾ, പാർട്ടി പ്രവർത്തകരുടെ വീടുകൾ, വാഹനങ്ങൾ എല്ലാം അടിച്ചു തകർത്തും തീവെച്ചുമാണ് ബിജെപി അക്രമം നടന്നത്.

3 മാധ്യമസ്ഥാപനങ്ങൾക്ക് നേരെയും അക്രമം ഉണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ സിപിഐഎം പ്രതിഷേധം ശക്തമാക്കുന്നത്.

ത്രിപുരയിൽ സർക്കാരിന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചില്ലെന്നും അക്രമം അഴിച്ചുവിട്ട് ശ്രദ്ധ നേടാനുള്ള ശ്രമം ആണ് കഴിഞ്ഞ ദിവസം നടന്നതെന്നും സിപിഐഎം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ബിജെപി യുടെ  നിലപാട് ജനാധിപത്യവിരുദ്ധമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

സിപിഐഎംനെ ആക്രമിച്ചു ശ്രദ്ധ നേടാനുള്ള ശ്രമമെന്നും ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടും പ്രതികരിച്ചു.

അതേസമയം, അക്രമികൾക്കെതിരെ നടപടി എടുക്കാത്തതിൽ പൊലീസിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് സിപിഐഎം തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News