പാലക്കാട് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു; കള്ളനുവേണ്ടി വലവിരിച്ച് പൊലീസ് 

പാലക്കാട് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്‍റെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണ്ണവും 30000 രൂപയുമാണ് മോഷ്ടിച്ചത്.

വ്യാപാരിയായ പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീര്‍ കുടുംബസമേതം ക‍ഴിഞ്ഞയാ‍ഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയപ്പോ‍ഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി അറിഞ്ഞത്.

വീടിന്‍റെ മുകളിലത്തെ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. താ‍ഴത്തെ നിലയിലെ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. 25 പവന്‍ സ്വര്‍ണ്ണവും 30000 രൂപയും മോഷണം പോയതായി മുഹമ്മദ് ബഷീര്‍ പൊലീസില്‍ പരാതി നല്‍കി.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ചു ദിവസമായി വീട്ടില്‍ ആളില്ലാത്തതിനാല്‍ മോഷണം ഏത് ദിവസമാണ് നടന്നതെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News