രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന് താരരാജാവ് എത്തി; ആഘോഷമാക്കി ആരാധകര്‍

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് താരരാജാവ് എത്തി. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തില്‍ ലാലേട്ടന്‍ എത്തിയത് ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് തന്നെയായിരുന്നു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹന്‍ലാല്‍ വിവാഹം നടന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.

വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂരില്‍ ദര്‍ശനം നടത്തി വഴിപാടും കഴിച്ചാണ് ലാലേട്ടന്‍ വിവാഹച്ചടങ്ങിനെത്തിയത്. വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.

വയലറ്റ് നിറത്തിലുള്ള ജുബ്ബയും മുണ്ടുമാണ് ലാലേട്ടന്‍ ധരിച്ചിരുന്നത്. ലാലേട്ടന്‍ വിവാഹത്തിനെത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് രവി പിള്ളയുടെ മകന്‍ ഗണേശന്‍ വിവാഹിതനായത്. ക്ഷേത്രനടയിലെ താലികെട്ട് കഴിഞ്ഞ് പൂന്താനം ഓഡിറ്റോറിയത്തിലാണ് വിവാഹ സത്കാരം ഒരുക്കിയത്. ക്ഷേത്രം മുതല്‍ പൂന്താനം ഓഡിറ്റോറിയം വരെ പുഷ്പാലങ്കാരം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പൂന്താനം ഓഡിറ്റോറിയം കാനനത്തിന്റെ മാതൃകയിലാണ് അലങ്കരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News