കേന്ദ്രത്തിന്‍റെ തെറ്റായ സാമ്പത്തിക നയവും കൊവിഡും മൂലം സാമ്പത്തിക രംഗം തകർന്നു: മന്ത്രി കെ.എൻ. ബാലഗോപാൽ

കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയവും കൊവിഡും മൂലം സാമ്പത്തിക രംഗം തകർന്നെന്ന് ധനമന്ത്രികെ.എൻ.ബാലഗോപാൽ. കിറ്റ് വിതരണം ധനസ്ഥിതി നോക്കിയല്ല പകരം ആവശ്യകത പരിഗണിച്ചാവും കിറ്റ് വിതരണത്തിൽ തീരുമാനം എടുക്കുക എന്നും കെ.എൻ. ബാലഗോപാൽ കൊല്ലം പ്രസ്സ് ക്ലബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ അറിയിച്ചു.

ജനങ്ങളുടെ കൈയിൽ എത്തുന്നത് വളരെക്കുറച്ച് വരുമാനമാണ്. കേന്ദ്ര-സാമ്പത്തിക വിഹിതം ഗണ്യമായി കുറഞ്ഞു. 17,000 കോടി രൂപ തൊട്ടു മുൻപത്തെ വർഷം ലഭിച്ചു, കഴിഞ്ഞ വർഷം 10,000 കോടി രൂപയായി കുറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾക്ക് ഉയർന്ന തുക സെസായി കേന്ദ്രം പിരിച്ചെടുക്കുന്നു. എല്ലാം വിൽക്കുക എന്ന കേന്ദ്ര ഗവൺമെന്‍റ് നയം

ഇപ്പോൾ രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളോടും മൈതാനങ്ങളും പാലങ്ങൾ വിൽക്കാൻ നിർദ്ദേശിക്കുന്നു. ഇത് രാജ്യത്തെ അപകടത്തിലാക്കുമെന്നും കെ.എൻ.ബാലഗോപാൽ ചൂണ്ടികാട്ടി.

കെ റെയിൽ സംസ്ഥാന സാമ്പത്തിക മേഖലയെ കൂടുതൽ ചലിപ്പിക്കും.വികസനത്തിന് കരുത്ത് പകരും. കുറച്ചു പേർക്ക് യാത്ര ചെയ്യാൻ വേണ്ടിയല്ല കെ റെയിൽ. ചെലവ് പ്രതീക്ഷിക്കുന്ന മുഴുവൻ തുകയും ഒരുമിച്ച്  കണ്ടെത്തേണ്ടതില്ല.

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി 20 ലക്ഷം ഡോസ് വാങ്ങി ആശുപത്രികൾക്ക് നൽകുന്ന പ്രക്രിയ തുടരുകയാണെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യ കടകൾ ആരംഭിക്കണമെന്ന് പറഞ്ഞത് വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ ലാഭകരമാക്കണമെന്നത്  മാത്രമാണ് ഉദ്ദേശം. പണമില്ലാതെ കെഎസ്ആർടിസി എങ്ങനെ മുന്നോട്ടു പോകുമെന്നും കൊല്ലത്ത് നടത്തിയ മീറ്റ് ദ പ്രസ്സിൽ കെ.എൻ ബാലഗോപാൽ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News