ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാരനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇന്ത്യക്കാരനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് ആണ് (21), വെടിയേറ്റു മരിച്ചത്. ശനിയാഴ്ച ഹാര്‍ലത്തു വച്ച് രാത്രി പത്തു മണിയോടെ വെടിയേറ്റ സിംഗ് ചൊവ്വാഴ്ച മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ മരിച്ചു.

സിംഗിന്റെ കാറിന്റെ പുറകിലുള്ള സീറ്റില്‍ ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വക്കേറ്റം ഉണ്ടായതോടെയാണ് തുടക്കം. കാര്‍ തുറന്ന് യാത്രക്കാരന്‍ ആ പയ്യനെ വെടി വച്ചു. പയ്യന്‍ തിരിച്ചും വെടി വച്ചു. പയ്യന്റെ വെടി പക്ഷെ സിംഗിന്റെ തലയ്ക്കാണ് കൊണ്ടത്.

വയറിലും തുടയ്ക്കും വെടിയേറ്റ പയ്യന്‍ സുഖം പ്രാപിച്ചു വരുന്നു. അയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. സംഭവം കഴിഞ്ഞയുടന്‍ സ്ഥലം വിട്ട അജ്ഞാതനായ യാത്രക്കാരനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എതാനും ദിവസം മുന്‍പാണ് കണക്ടിക്കട്ടില്‍ മലയാളി ഊബര്‍ ഡ്രൈവര്‍ അതിക്രൂരമായി അക്രമിക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News