എന്തൊരു നാണക്കേടാണ്! പെണ്ണുങ്ങള്‍ക്ക് പരാതി പറയാന്‍ പോലും അവകാശമില്ലാത്ത സ്ഥലമാണ് ലീഗ്: എം എന്‍ കാരശ്ശേരി

എംഎസ്എഫിനെതിരെ ശബ്ദമുയര്‍ത്തിയതിന് ഹരിതയെ മരവിപ്പിച്ച സംഭവത്തില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ സാമൂഹ്യ വിമര്‍ശകനും സാഹിത്യകാരനുമായ എം എന്‍ കാരശ്ശേരി. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ കേരളത്തില്‍ ഇരുന്ന് നമ്മള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേള്‍ക്കുന്നത് എന്തൊരു നാണക്കേടാണെന്ന് കാരശ്ശേരി കൈരളി ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

പരാതി കൊടുത്തവരുടെ കമ്മറ്റി ആണ് മരവിപ്പിച്ചത്. കണ്ടോ അപ്പോള്‍തന്നെ ആരുടെ കൂടെയാണ് മുസ്ലിംലീഗ്, അതെത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കൃത്യമായി കാണിക്കുകയാണ്. കാരശ്ശേരി വിമര്‍ശിച്ചു.

എന്തൊരു നാണക്കേടാണ് ഇതൊക്കെ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ കേരളത്തില്‍ ഇരുന്നിട്ട് നമ്മള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേള്‍ക്കുന്നത്.

ഒരേ പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ എന്നു പറയാവുന്ന എം എസ് എഫും ഹരിതയും. അതില്‍ ഹരിതയുടെ കുട്ടികള്‍ക്കു പരാതിയുണ്ട്, എന്താണ്? എംഎസ്എഫിന്റെ നേതാക്കന്മാര്‍ അവരോട് അപമര്യാദയായി, അവരുടെ സ്ത്രീത്വത്തെ നിന്ദിക്കുന്ന തരത്തില്‍ പെരുമാറി.

അവര്‍ നമ്മളോട് ഒന്നും പറഞ്ഞതല്ല. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് നേതൃത്വത്തിന് പരാതി കൊടുത്തു. ഒന്നേമുക്കാല്‍ മാസം കഴിഞ്ഞിട്ടും അതിന് പരിഹാരം ഇല്ല എന്ന് ആയപ്പോഴാണ് അവര്‍ വനിതാ കമ്മീഷനില്‍ പരാതി കൊടുത്തത്. വനിതാ കമ്മീഷനില്‍ പരാതി കൊടുത്തു എന്നതായി പിന്നീടുള്ള കുറ്റം. അപ്പോള്‍ എന്തായി ഈ അപമര്യാദയായി പെരുമാറിയ അവരുടെ കമ്മിറ്റികളല്ല മരവിപ്പിച്ചത്. പരാതി കൊടുത്തവരുടെ കമ്മറ്റി ആണ് മരവിപ്പിച്ചത്. കണ്ടോ? അപ്പോള്‍തന്നെ ആരുടെ കൂടെയാണ് മുസ്ലിംലീഗ് അതെത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കൃത്യമായി കാണിക്കുകയാണ്. എം എന്‍ കാരശ്ശേരി വിമര്‍ശിച്ചു.

രണ്ടേ രണ്ട് ദിവസം മതി പ്രശ്‌നം തീര്‍ക്കാന്‍. രണ്ടാഴ്ചയായി അവര്‍ പറഞ്ഞത് വനിതാ കമ്മീഷന്‍ കൊടുത്ത പരാതി പിന്‍വലിക്കണം എന്നാണ്. ഉന്നതാധികാരസമിതി ഇരുകൂട്ടരെയും വിളിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള കാര്യമേ ഉണ്ടായിരുന്നുള്ളൂ. നമ്മള്‍ അറിയുക കൂടി ഉണ്ടാകില്ല. അറിഞ്ഞത് എന്തുകൊണ്ടാണ്? പെണ്ണുങ്ങള്‍ക്ക് പരാതി പറയാന്‍ പോലും അവകാശമില്ലാത്ത അവസ്ഥയാണ് അവിടെ ഉണ്ടായത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍. അതായത് വേട്ടക്കാര്‍ക്കൊപ്പം ആണ്, ഇരകള്‍ക്ക് എതിരാണ് എന്ന് കൃത്യമായി കാണിക്കുന്ന ഒന്നാണ് അത്. കാരശ്ശേരി മാഷ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here