കാശി വിശ്വനാഥ ക്ഷേത്രം – ​ഗ്യാൻവ്യാപി പള്ളി തര്‍ക്കം; ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകിയ വിധിയ്ക്ക് സ്റ്റേ

കാശി വിശ്വനാഥ ക്ഷേത്രം – ​ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകിയ വാരണസി ജില്ലാ കോടതിയുടെ വിധി സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി.

2000 വർഷങ്ങൾക്ക് മുമ്പ് വിക്രമാദിത്യൻ പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം മു​ഗൾ ഭരണകാലത്ത് 1664 ൽ ഔറം​ഗസേബ് പിടിച്ചെടുക്കുകയും ​ഗ്യാൻവ്യാപി പള്ളി പണിയുകയുമായിരുന്നുവെന്ന് ആരോപിച്ച്, അഭിഭാഷകൻ വി എസ് റസ്തോ​ഗി നൽകിയ പരാതിയിൽ വാരണാസി കോടതി നേരത്തെ ആർക്കിയോളജിക്കൽ സർവ്വേക്കായി അഞ്ചം​ഗ കമ്മിറ്റിയെ നിയമിച്ചിരുന്നു.

ഈ നടപടിയാണ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് പ്രകാശ് പാഡിയ അധ്യക്ഷനായ ബെഞ്ചാണ് വാരണാസി കോടതിയുടെ വിധി സ്റ്റേ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News