സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ സ്കൂളിലെ അധ്യാപകരും സ്റ്റാഫുകളും വാക്‌സിൻ നിർബന്ധമായി സ്വീകരിച്ചിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഗണേശ ചതുരഥി ഉൾപ്പടെയുള്ള ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ഐസിഎംആര്‍ അറിയിച്ചു.  രാജ്യത്തെ വാക്‌സിൻ വിതരണം ഊർജിതമാക്കുമെന്നും വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ വിമുഖത കാട്ടരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സ്കൂളുകൾ തുറക്കാൻ കുട്ടികളുടെ വാക്‌സിനേഷൻ നിർബന്ധമില്ലെന്നും ഒരു ശാസ്ത്രീയ സംഘടനകളും ഇത്തരം ശുപാർശകൾ മുന്നോട്ട് വച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, സ്കൂളിലെ മുഴുവൻ അധ്യാപകരും സ്റ്റാഫുകളും വാക്‌സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

പല രാജ്യങ്ങളും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് നൽകാൻ ആരംഭിച്ചിട്ടുണ്ട് എന്നാൽ ലോകാരോഗ്യ സംഘടനയിൽ നിന്നും അത്തരം നിർദേശങ്ങൾ വന്നിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി.

അതേസമയം, ഗണേശ ചതുർഥി ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഉത്സവങ്ങൾ വലിയ രീതിയിൽ ആഘോഷിക്കരുതെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്തെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് അവലോകന യോഗത്തിൽ ഐസിഎംആര്‍ വ്യക്തമാക്കി.

മെയ്‌ മാസത്തിൽ വിതരണം ചെയ്ത വാക്‌സിൻ ഡോസിനേക്കാൾ കൂടുതൽ വാക്‌സിൻ സെപ്തംബർ ആദ്യ ആഴ്ചയിൽ മാത്രം വിതരണം ചെയ്തുവെന്ന് കൊവിഡ് അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

രാജ്യത്തെ  മുഴുവൻ ജനങ്ങളും വാക്‌സിൻ സ്വീകരിക്കണമെന്നും. വരാനിരിക്കുന്ന ഉത്സവങ്ങൾ മുന്നിൽ കണ്ട് വാക്‌സിൻ വിതരണം ഊർജിതമാക്കുമെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.

മുക്കിലൊഴിക്കുന്ന വാക്‌സിന്റെ ഒന്നാം ട്രയൽ ഫലപ്രദമാണെന്നും ട്രയൽ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടം പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 42,263 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 338 മരണമാണ് കൊവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. കഴിഞ്ഞ ദിവസം 40,567 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്.  വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,93,614 ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News