രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗണേഷ് ചതുരഥി ഉൾപ്പടെയുള്ള ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ഐ സി എം ആർ അറിയിച്ചു. രാജ്യത്തെ വാക്‌സിൻ വിതരണം ഊർജിതമാക്കുമെന്നും വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ വിമുഖത കാട്ടരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഗണേഷ് ചതുർഥി ഉൾപ്പടെയുള്ള വരാനാനിരിക്കുന്ന ഉത്സവങ്ങൾ വലിയ രീതിയിൽ ആഘോഷിക്കരുതെന്നും ഐ സി എം ആറിന്റെ നിർദേശമുണ്ട്. രാജ്യത്തെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് അവലോകന യോഗത്തിൽ ഐ സി എം ആർ വ്യക്തമാക്കി.

മെയ്‌ മാസത്തിൽ വിതരണം ചെയ്ത വാക്‌സിൻ ഡോസിനെക്കാൾ കൂടുതൽ വാക്‌സിൻ സെപ്തംബർ ആദ്യ ആഴ്ചയിൽ മാത്രം വിതരണം ചെയ്തുവെന്ന് കൊവിഡ് അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.രാജ്യത്തെ മുഴുവൻ ജനങ്ങളും വാക്‌സിൻ സ്വീകരിക്കണമെന്നും വരാനിരിക്കുന്ന ഉത്സവങ്ങൾ മുന്നിൽ കണ്ട് വാക്‌സിൻ വിതരണം ഊർജിതമാക്കുമെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here