സംസ്ഥാനത്ത് നിപയിൽ ആശ്വാസം; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെ​ഗറ്റീവ്

സംസ്ഥാനത്ത് നിപയിൽ ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെ​ഗറ്റീവ് ആയതായി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ ഇതുവരെ 68 പേരുടെ സാമ്പിളുകളാണ് നെഗറ്റിവ് ആയതെന്നും ആരോ​ഗ്യ മന്ത്രി അറിയിച്ചു.

അതേസമയം, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 274 പേരുണ്ട്. ഇതിൽ 149 പേർ ആരോഗ്യപ്രവർത്തകരാണ്. ഏഴ് പേർക്ക് രോ​ഗലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ആർക്കും തീവ്ര രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് മന്ത്രി പറഞ്ഞു. അസ്വാഭാവിക പനിയോ ലക്ഷണങ്ങളോ പ്രദേശത്ത് ഇല്ല. അത് നല്ല സൂചനയാണെന്നും മന്ത്രി പറഞ്ഞു.

ഉറവിടം കണ്ടെത്താനായി മേഖലയിലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളിൽ സംഘം പരിശോധന നടത്തി. പ്രത്യേക കെണി ഉപയോഗിച്ച് നാളെ രാത്രി വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കും. വനം വകുപ്പിന്റെ സഹായത്തോടെയാണ് സംഘം വവ്വാലുകളെ പിടികൂടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News