മാലാഖയായി കുഞ്ഞ് ലൂക്ക; ചിത്രങ്ങള്‍ പങ്കുവെച്ച് മിയ

നടി മിയയുടെ ക്യൂട്ട് ബേബി ലൂക്കയെ മിയയേപ്പോലെ തന്നെ ആരാധകര്‍ നഞ്ചേറ്റിയിരിക്കുകയാണ്. മകന്‍ ലൂക്കയുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മിയ ഇപ്പോള്‍.

മകന്‍ ലൂക്കയ്ക്കും ഭര്‍ത്താവ് അശ്വിനും ഒപ്പമുള്ള ഏതാനും ചിത്രങ്ങള്‍ മുന്‍പും മിയ ഷെയര്‍ ചെയ്തിരുന്നു. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്റെ കൊച്ചു വിശേഷങ്ങള്‍ മിയ ആരാധകരെ അറിയിക്കാറുണ്ട്.

ലൂക്കയ്‌ക്കൊപ്പം വെള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് മിയയും ഭര്‍ത്താവ് അശ്വിനും ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അടുത്തിടെയാണ് മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News