ഗ്രിൽഡ് ചിക്കൻ വീട്ടില്‍ ഇനി കൊച്ചുകുട്ടികള്‍ക്ക് വരെ ഉണ്ടാക്കാം… 

സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ കടകളില്‍ ഉണ്ടാക്കുന്നത് ക‍ഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഗ്രിൽഡ് ചിക്കൻ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം. വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പോലും ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഗ്രിൽഡ് ചിക്കൻ നമ്മുടെ വീടുകളിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഗ്രിൽഡ് ചിക്കൻ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ

ചേരുവകള്‍

1. ചിക്കന്‍ –
2. ഇഞ്ചി അരച്ചത്- 1 ടീസ്പൂണ്‍
3. വെളുത്തുള്ളി അരച്ചത്- 1 ടീസ്പൂണ്‍
4. ഉപ്പ്-പാകത്തിന്
5. നാരങ്ങാനീര്- അര ടീസ്പൂണ്‍
6. മുളകുപൊടി- 2 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
8. പെരുംജീരകം-കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
9. ജീരകം- കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
10. ചുവന്ന മുളക്- അര ടീസ്പൂണ്‍ (ചതച്ചത്)
11. വെളിച്ചെണ്ണ- 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുറിച്ചെടുത്ത ചിക്കനില്‍ ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, ഉപ്പ്,
നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കുക.

മുളകുപൊടി, മഞ്ഞള്‍പ്പൊടി,പെരുംജീരകം(പൊടിച്ചത്), ജീരകം- കാല്‍ ടീസ്പൂണ്‍, ചുവന്ന മുളക് (ചതച്ചത്) എന്നിവ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News